ജീവൻ തുടിച്ച് കളിമൺ ശില്പങ്ങൾ

Monday 04 December 2023 12:38 AM IST

തിരുവനന്തപുരം: വിശന്നു വലഞ്ഞ് മാനിനെ ആഹാരമാക്കുന്ന സിംഹം... അരികിൽ പ്രതീക്ഷയോടെ ഒരു കഴുകൻ...

ഹയർ സെക്കൻഡറി വിഭാഗം കളിമൺ ശില്പ നിർമ്മാണത്തിൽ ഇരയെ ഭക്ഷിക്കുന്ന വന്യജീവി എന്ന വിഷയം കിട്ടിയപ്പോൾ ഭൂരിഭാഗം പേരും ഒരുക്കിയത് സിംഹത്തേയും മാനിനേയുമായിരുന്നു. എന്നാൽ,​ പത്തിവിടർത്തിയ പാമ്പിനുമേൽ കൂർത്ത നഖങ്ങൾ കൊരുത്ത് ആഹാരമാക്കാനൊരുങ്ങുന്ന പരുന്ത് വ്യത്യസ്‌തമായി. കൊല്ലം ഏരൂർ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയായ ഇന്ദ്രജിത്താണ് വ്യത്യസ്‌തമായ ശില്പത്തിന് പിന്നിൽ. ഇക്കുറി കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന 'കലാ ഉത്സവി"ന്റെ രാജ്യാന്തരതല മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് ഇന്ദ്രജിത്ത്. ഇരയെ പകുതിയിലേറെ അകത്താക്കി ശ്വാസമടക്കി കിടക്കുന്ന കൂറ്റൻ പാമ്പും വേറിട്ടതായി.