ആഭരണ നിർമ്മാണ യൂണിറ്റിൽ നിന്ന് സ്വർണം മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ
Monday 04 December 2023 1:09 AM IST
കൊല്ലം: ആഭരണ നിർമ്മാണ യൂണിറ്റിൽ നിന്നു പലതവണയായി 93 ഗ്രാം സ്വർണം മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. കാട്ടാക്കട മാറാനല്ലൂർ രാക്കണ്ടം വിളാകം വീട്ടിൽ രഞ്ജിത്താണ് (32) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കലിൽ പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്ന ഇയാൾ ഈ വർഷം ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ, ആഭരണ നിർമ്മാണത്തിനായി അൽ ഇഷ ഗോൾഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്നു ശേഖരിച്ച പഴയ സ്വർണത്തിൽ നിന്നാണ് മോഷണം നടത്തിയത്. വിവരം മനസിലാക്കിയ യൂണിറ്റിന്റെ ഉടമ നൽകിയ പരാതിയിലാണ് അവസ്റ്റ്. ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു, ദിപിൻ, എ.എസ്.ഐ മാരായ നിസാമുദ്ദീൻ, സതീഷ് കുമാർ, സി.പി.ഒമാരായ അനു, സുനീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.