പരിശോധന ക്യാമ്പ് നടത്തി

Monday 04 December 2023 8:17 AM IST
പുറമേരി കടത്തനാട്ട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ കേരളോത്സവ മത്സര നഗരിയിൽ നടന്ന സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും ബി.പി. പരിശോധനയും ജില്ലാ പഞ്ചായത്തംഗം കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: പുറമേരി കടത്തനാട്ട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ കേരളോത്സവ മത്സര നഗരിയിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ബി.പി. പരിശോധനയും ഡാറ്റ കലക്ഷനും നടത്തി. നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലും ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്തംഗം കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ വടകര രക്ഷാധികാരി വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതിലക്ഷ്മി, ബിന്ദു പുതിയോട്ടിൽ, മഠത്തിൽ ഷംസു,​ യുവജനക്ഷേമ ബോർഡ് കോർഡിനേറ്റർ വിനോദ് പൃഥിയിൽ, എം.കെ.അഷറഫ്, അഭിജിത്ത് കോറോത്ത് എന്നിവർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു. ബി.ഡി.കെ. കോർഡിനേറ്റർ സി. നാസർ സ്വാഗതവും ന്യൂക്ലിയസ് ലാബ് കോർഡിനേറ്റർ അശ്വിൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement