മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ക്രിസ്‌റ്റി ഫെർണാണ്ടസ് വിടവാങ്ങി,​ അന്ത്യം കൊച്ചിയിൽ

Monday 04 December 2023 9:20 AM IST

കൊച്ചി: മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. 73 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യമുണ്ടായത്. കഴിഞ്ഞ രണ്ടാഴ്‌ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.വി തോമസിനെതിരെ ഇടത് പക്ഷ സ്ഥാനാർത്ഥിയായി ഡോക്‌ടർ ക്രിസ്റ്റി ഫെർണാണ്ടസ് മത്സരിച്ചിരുന്നു. കൊല്ലം ക്ളാപ്പന സ്വദേശിയാണെങ്കിലും ഏറെ നാളായി കൊച്ചി കലൂരാണ് താമസിച്ചിരുന്നത്. പ്രതിഭാ പാട്ടീൽ രാഷ്‌ട്രപതിയായതോടെ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം അതിനുമുൻപ് ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നഗരവികസന വകുപ്പ് സെക്രട്ടറിയായും ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചു.