ചെന്നൈയിലേക്ക് കൂടുതൽ ബസ്
Tuesday 05 December 2023 4:42 AM IST
തിരുവനന്തപുരം: ചെന്നൈയിലേക്ക് കൂടുതൽ ബസ് സർവീസുകൾ നടത്താൻ സജ്ജമാണെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. വെള്ളപ്പൊക്കവും ചുഴലിക്കാറ്റ് മുന്നറിയിപ്പും മാറുമ്പോൾ ആവശ്യനുസരണം ബസ് സർവീസുകൾ നടത്തും. വിവിധ സ്ഥങ്ങളിൽ കുടുങ്ങിപ്പോയ ശബരിമല തീർത്ഥാടകരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നും ഓപ്പറേഷൻസ് വിഭാഗം മേധാവി പ്രദീപ്കുമാർ അറിയച്ചു.