കേരള സർവകലാശാല പരീക്ഷ ടൈംടേബിൾ
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എം.ബി.എ (റഗുലർ – 2021 അഡ്മിഷൻ & സപ്ലിമെന്ററി – 2015 അഡ്മിഷൻ മുതൽ 2020 അഡ്മിഷൻ വരെ (2015 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ എം.എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് (https://admissions. keralauniversity.ac.in ലൂടെ അപേക്ഷിക്കാം. അവസാന തീയതി 13.ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്ക്കണം. സംശയനിവാരണത്തിന് ഹെൽപ്ലൈൻ നമ്പർ 9188524612.
എം.ജി യൂണി പ്രൈവറ്റ് രജിസ്ട്രേഷൻ
ബിരുദ, ബിരുദാനന്തര തലങ്ങളിലായി 12 പുതിയ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾക്കുകൂടി അപേക്ഷ ക്ഷണിച്ചു.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ,ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി ബി.എ കോഴ്സുകളും ഇംഗ്ലീഷ്, മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ,ഹിസ്റ്ററി, സോഷ്യോളജി എം.എ കോഴ്സുകളുമാണുള്ളത്.അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 15വരെ നീട്ടി. പിഴയോടു കൂടി 16 മുതൽ 31 വരെയും സൂപ്പർ ഫൈനോടു കൂടി ജനുവരി ഒന്നു മുതൽ 15 വരെയും സ്വീകരിക്കും.
പരീക്ഷകൾക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി, എം.എ (2022 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് 12വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റഗുലർ/ സപ്ലിമെന്ററി) പ്രായോഗിക പരീക്ഷ ഡിസംബർ എട്ട്, 11 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തും.
മൂന്നാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണൽ ആൻഡ് നാനോസയൻസ് സ്പെഷ്യലൈസേഷൻ പ്രായോഗിക പരീക്ഷ 14, 15 തീയതികളിലായി കാസർകോട് ഗവ. കോളേജിൽ നടക്കും.