എൽ എൽ.എം: പുതിയ ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം

Tuesday 05 December 2023 12:00 AM IST

തിരുവനന്തപുരം:കേരളത്തിലെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ 2023-24ലെ എൽ എൽ.എം കോഴ്സിലേക്ക് രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനുശേഷമുള്ള ഒഴിവുകളിലേക്കുള്ള പ്രവേശനത്തിന് മോപ് അപ് അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.inൽ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. മോപ് അപ് അലോട്ട്മെന്റ് വിജ്ഞാപനം, രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കണം. വിവരങ്ങൾക്ക്: 0471-2525300.

സം​സ്ഥാ​ന​ ​ന്യൂ​ന​പ​ക്ഷ​ ​ക​മ്മി​ഷ​ൻ​ ​സി​റ്റിം​ഗ്

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ ​ന്യൂ​ന​പ​ക്ഷ​ ​ക​മ്മി​ഷ​ൻ​ 8​ന് ​രാ​വി​ലെ​ 11​ന് ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​സി​റ്റിം​ഗ് ​ന​ട​ത്തും.​ ​സി​റ്റിം​ഗി​ൽ​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ൽ​ ​നി​ന്നു​ള്ള​ ​പു​തി​യ​ ​പ​രാ​തി​ക​ൾ​ ​സ്വീ​ക​രി​ക്കും.

പി.​എ​സ്.​സി​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​ലീ​സ് ​വ​കു​പ്പി​ൽ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ,​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ,​ ​പി.​എ​സ്.​സി​ ​/​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ്,​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​സെ​ക്ര​ട്ട​റി,​ ​വു​മ​ൺ​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​തു​ട​ങ്ങി​ 46​ ​കാ​റ്റ​ഗ​റി​ക​ളി​ലേ​ക്ക് ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​പി.​എ​സ്.​സി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​സം​സ്ഥാ​ന,​ജി​ല്ലാ​ ​ത​ല​ങ്ങ​ളി​ൽ​ ​ജ​ന​റ​ൽ,​ ​എ​ൻ.​സി.​എ.​ ​സ്‌​പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​വി​ജ്ഞാ​പ​നം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ 2024​ ​ജ​നു​വ​രി​ 1​ ​ല​ക്കം​ ​പി.​എ​സ്.​സി​ ​ബു​ള്ള​റ്റി​നി​ൽ​ ​ല​ഭി​ക്കും.

Advertisement
Advertisement