പ്രൊഫ.കെ.ടി.അഗസ്തി എൻഡോവ്മെന്റ് പുരസ്‌കാരം
Wednesday 06 December 2023 4:47 AM IST
തിരുവനന്തപുരം: കേരള അക്കാഡമി ഒഫ് സയൻസ് സ്ഥാപക സെക്രട്ടറിയും കേരള യൂണിവേഴ്സിറ്റിയിലെ ബയോകെമിസ്ട്രി വിഭാഗം മുൻ പ്രൊഫസറുമായ പ്രൊഫ.കെ.ടി.അഗസ്തിയുടെ പേരിൽ ജൈവരസതന്ത്ര മേഖലയിലെ യുവഗവേഷകർക്കായി കേരള അക്കാഡമി ഒഫ് സയൻസസ് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് അലബാമ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ.ധനീഷ സുലേഖ സുരേഷും കുസാറ്റിലെ ഇൻസ്‌പെയർ ഫാക്കൽറ്റി ഫെലോ ഡോ.കെ.വി.വിഷ്ണുവും അർഹരായി. 13ന് ഉച്ചയ്ക്ക് 2ന് കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ ബയോകെമിസ്ട്രി വകുപ്പിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും. അമൃത വിശ്വവിദ്യാപീഠത്തിലെ സ്കൂൾ ഒഫ് ബയോടെക്നോളജി ഡീൻ ഡോ.ബിപിൻ നായർ മുഖ്യപ്രഭാഷണം നടത്തും. അവാർഡ് ജേതാക്കൾ പ്രബന്ധവും അവതരിപ്പിക്കും.