ചേംബർ ഒഫ് കേരള കോളേജസ് നേതൃ സമ്മേളനം

Wednesday 06 December 2023 12:01 AM IST

കൊച്ചി: ചേംബർ ഒഫ് കേരള കൊളേജസിന്റെ (സി.കെ.സി) നേതൃ സമ്മേളനം എസ്. സി. എം. എസ് ഡയറക്ടർ രാധ തേവന്നൂർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വക്കറ്റ് പി കെ കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കാത്തലിക് മാനേജ്‌മെന്റ് അസോസിയേഷൻ അംഗം അഡ്വ: ബിസി സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. . ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. കരിം, ഭാരവാഹികളായ ജി ഹരികുമാർ, ഡോ: ബിജു രമേശ്, എം പി എ റഹീം, ടിസ്സൻ തച്ചങ്കരി, നാരായണൻ ഉണ്ണി, എ എം അബൂബക്കർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.എം കരീം സ്വാഗതം പറഞ്ഞു.

Advertisement
Advertisement