ശിവഗിരി തീർത്ഥാടനകപ്പിനുള്ള കബഡി - ബാഡ്മിന്റൺ മത്സരം

Thursday 07 December 2023 12:29 AM IST

ശിവഗിരി: ശ്രീനാരായണ ഗുരുദേവ സ്മൃതി നിറയുന്ന അന്തരീക്ഷത്തിൽ ശിവഗിരി തീർത്ഥാടന കപ്പിനായുള്ള കായിക മത്സരത്തിന് ഒരുക്കങ്ങളായി.

ദക്ഷിണ കേരള കബഡി ടൂർണമെന്റ് 16ന് ശിവഗിരി മഠം ഓഡിറ്റോറിയത്തിൽ തുടങ്ങും. സംസ്ഥാനത്ത് നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിലേക്ക് കായിക പ്രേമികൾക്കും സംഘടനകൾക്കും പ്രമുഖ ടീമുകളെ സ്‌പോൺസർ ചെയ്യാം.
അഖിലകേരള ജൂനിയർ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് 24നാണ്. വർക്കല ബാഡ്മിന്റൺ ക്ലബിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ ഇസിയാൻ സിന്തറ്റിക് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. അണ്ടർ ഇലവൻ, അണ്ടർ തേർട്ടീൻ, അണ്ടർ ഫിഫ്റ്റീൻ എന്നീ മൂന്ന് വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരമുണ്ടാകും. സംസ്ഥാനത്തെ പ്രമുഖ സബ് ജൂനിയർ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ശാരദാപ്രതിഷ്ഠാവേളയിലെ കലാകായിക മത്സരങ്ങളുടെ ചുവടുപിടിച്ചാണ് തീർത്ഥാടനത്തോടനുബന്ധിച്ച് വർഷവും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരങ്ങളിലൂടെ ജനങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് ശിവഗിരി മഠം.