ഇന്ത്യയിൽ ടി.വി പ്രേക്ഷകർ കൂടി
Thursday 07 December 2023 12:41 AM IST
തിരുവനന്തപുരം: ഇന്ത്യയിൽ ടെലിവിഷൻ കാണുന്നവരുടെ എണ്ണം വർദ്ധിച്ചതായി ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ അറിയിച്ചു. 5.1 ശതമാനമാണ് വർദ്ധന.
15 - 21 പ്രായക്കാരിൽ 7.1%, 22 - 30 പ്രായക്കാരിൽ 7.2 ശതമാനം എന്നിങ്ങനെയാണ് വളർച്ച. മൊത്തം വർദ്ധനയുടെ 59 ശതമാനവും സ്ത്രീകളാണ്. 5.8 ദശലക്ഷം കുടുംബങ്ങൾ ഫ്രീ ടു എയറിൽ നിന്ന് പേ ഗാർഹിക വ്യൂവർഷിപ്പിലേക്ക് മാറി.
പ്രേക്ഷകരുമായി ആഴത്തിൽ ബന്ധപ്പെടുകയും വിശ്വാസം വളർത്തുകയും ചെയ്യുന്ന ശ്രദ്ധേയമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ.ബി.ഡി.എഫ് പ്രസിഡന്റ് കെ.മാധവൻ പറഞ്ഞു.