എയർ ഇന്ത്യ എക്സ്‌പ്രസിൽ വി.ഐ.പി ക്ളാസ്
കൊച്ചി: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ പുതിയ ബോയിംഗ് 7378 വിമാനങ്ങൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ വിശാലമായ സീറ്റുകളും കൂടുതൽ ലെഗ്രൂമും ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങൾ നൽകുന്ന വിസ്ത വി.ഐ.പി ക്ലാസ് അവതരിപ്പിച്ചു. അതിഥികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളാണ് വിസ്ത വി.ഐ.പി ക്ലാസിലുള്ളത്. അധിക ലെഗ് റൂം, വിശാലമായ സീറ്റുകൾ എന്നിവയ്ക്കു പുറമേ അന്താരാഷ്ട്ര വിമാനങ്ങളിൽ 40 കിലോയും ആഭ്യന്തര വിമാനങ്ങളിൽ 25 കിലോയും ബാഗേജ് അലവൻസ് എന്നിവയും പാക്കേജിന്റെ ഭാഗമായി ലഭിക്കും.
എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും മറ്റ് പ്രധാന ബുക്കിംഗ് ചാനലുകളിലും വിസ്റ്റ വി.ഐ.പി ക്ലാസ് ബുക്കിംഗിനായി ലഭ്യമാണ്.
29 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവയുൾപ്പെടെ 57 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് 30 ആഭ്യന്തര, 14 രാജ്യാന്തര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 300 ലധികം വിമാനസർവീസുകൾ നടത്തുന്നുണ്ട്.