അനിൽബോസിന് മദർ തെരേസ ഗോൾഡ്‌ മെഡൽ

Thursday 07 December 2023 12:00 AM IST

ന്യൂഡൽഹി: മികച്ച സാമൂഹിക പ്രവർത്തകനുള്ള മദർ തെരേസ ഗോൾഡ്‌ മെഡൽ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഡ്വ. അനിൽ ബോസിന്. ചെന്നെെ ഗ്ലോബൽ എക്കണോമിക് പ്രോഗ്രസ് ആൻഡ് റിസർച്ച് ഓർഗനൈസേഷൻ ഏർപ്പെടുത്തിയതാണ് അവാർഡ്. ഡിസംബർ 30ന് ബംഗളൂരുവിൽ വിതരണം ചെയ്യും. ആലപ്പുഴ സ്വദേശിയായ അനിൽ ബോസ് അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗവുമാണ്.

Advertisement
Advertisement