'പരീക്ഷാ ടൈംടേബിൾ പുനക്രമീകരിക്കണം'
Friday 08 December 2023 12:07 AM IST
തൃപ്പൂണിത്തുറ: ക്രിസ്മസ് ആഘോഷത്തിന് സമയം ലഭ്യമാക്കാതെ തയ്യാറാക്കിയ രണ്ടാംപാദ പരീക്ഷാ ടൈംടേബിൾ പുതുക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോയ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ. വിനോദ് പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിനു കെ. വർഗീസ്, സംസ്ഥാന സെക്രട്ടറി ജിജി ഫിലിപ്പ്, ട്രഷറർ കെ.ഡബ്ലു. ജോസ് റാൽഫ്, അക്കാഡമിക് കൗൺസിൽ ചെയർമാൻ ഷെനോജ് ഏബ്രഹാം എന്നിവർ സംസാരിച്ചു.