ദേവർകോവിലിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Friday 08 December 2023 12:03 AM IST

കോഴിക്കോട്: സാമ്പത്തികത്തട്ടിപ്പിന്റെ പേരിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസിൽ ലഭിച്ച പരാതിയിന്മേൽ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്.

വടകര മുട്ടുങ്ങൽ സ്വദേശി എ.കെ. യൂസഫാണ് നവംബർ 24ന് നവ കേരള സദസിൽ പരാതി നൽകിയത്. കോഴിക്കോട് റൂറൽ എസ്.പിക്കാണ് അന്വേഷണചുമതല.

അഹമ്മദ് ദേവർകോവിൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പാക്കികിട്ടാൻ സഹായിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.