അങ്കമാലിയിലെ പദ്ധതികൾ അതിവേഗം: മുഖ്യമന്ത്രി

Friday 08 December 2023 12:08 AM IST

അങ്കമാലി: നവകേരള സദസിന് ജനങ്ങൾ നൽകുന്ന വരവേല്പ് കേന്ദ്ര സർക്കാരിനും യു.ഡി.എഫിനുമെതിരായ പ്രതിഷേധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ ആദ്യ നവകേരള സദസ് അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാരിന്റെ എല്ലാ അഭിമാന പദ്ധതികൾക്കും അങ്കമാലിയിൽ അതിവേഗമുണ്ട്. 553 അതിദരിദ്ര കുടുബങ്ങളിൽ 258 പേരെ ഇതിനോടകം ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. ലൈഫിൽ 1036 വീടുകൾ മണ്ഡലത്തിൽ പൂർത്തിയാക്കി. എം.എൽ.എ ഫണ്ടായി ചെലവഴിച്ച 65 കോടി രൂപയും സർക്കാർ അനുവദിച്ചതാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ചടങ്ങിൽ എല്ലാ മന്ത്രിമാരും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആർ. ബിന്ദു, പി. പ്രസാദ്, അദ്ധ്യക്ഷത വഹിച്ച മുൻ മന്ത്രി ജോസ് തെറ്റയിൽ എന്നിവരും പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ചു. നോഡൽ ഓഫീസർ സുനിൽ മാത്യു സ്വാഗതവും കെ.കെ. ഷിബു നന്ദിയും പറഞ്ഞു.

കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന് ​രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും​ ​അ​തി​ന് ​തെ​ളി​വാ​ണ് ​ന​വ​കേ​ര​ള​ ​സ​ദ​സ് ​ബ​ഹി​ഷ്ക​രി​ച്ച​ ​എം.​എ​ൽ.​എ​യു​ടെ​ ​മ​ണ്ഡ​ല​മാ​യ​ ​ആ​ലു​വ​യി​ലും​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു. ആ​ലു​വ​യി​ൽ​ ​ന​ട​ന്ന​ ​ന​വ​കേ​ര​ള​ ​സ​ദ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി.​ ​സ്വാ​ഗ​ത​സം​ഘം​ ​ചെ​യ​ർ​മാ​ൻ​ ​വി.​ ​സ​ലീം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മ​ന്ത്രി​മാ​രാ​യ​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ,​ ​വി.​ ​അ​ബ്ദു​ൾ​ ​റ​ഹ്മാ​ൻ,​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​വി.​ഇ.​ ​അ​ബ്ബാ​സ് ​സ്വാ​ഗ​ത​വും​ ​പാ​റ്ക​ക​ട​വ് ​ബ്ളോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ടി.​വി.​ ​പ്ര​ദീ​ഷ് ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.