കോൽക്കളി വേദിയിൽ തർക്കം, സംഘർഷം

Friday 08 December 2023 12:57 AM IST

പത്തനംതിട്ട : കോൽക്കളി മത്സരത്തിന്റെ ഫലപ്രഖ്യാപനത്തെ തുടർന്ന് വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. മൈലപ്ര മൗണ്ട് ബഥനി ഒാഡിറ്റോറിയത്തിൽ വൈകിട്ട് 5ന് ഹൈസ്കൂൾ വിഭാഗം കോൽക്കളി ഫല പ്രഖ്യാപനം വന്നയുടനെ ബഹളമായി പത്തനംതിട്ട മാർത്തോമ്മ സ്കൂളിലെ വിദ്യാർത്ഥികൾ വേദിക്ക് മുന്നിലേക്ക് ഇരച്ചെത്തി. മൈലപ്ര എസ്.എച്ച് ആയിരുന്നു വിജയി. ഇത് അംഗീകരിക്കാതെ വിദ്യാർത്ഥികൾ സ്റ്റേജിലേക്ക് കയറി സംഘാടക സമിതി ഭാരവാഹികളുമായി വാക്കേറ്റവും ഉന്തും തള്ളുമായി. ബഹളം കയ്യാങ്കളിയുടെ വക്കോളമെത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ബലം പ്രയോഗിച്ച് ബഹളക്കാരെ പുറത്തേക്ക് കൊണ്ടുപോയി. മത്സരസമയത്തും സ്റ്റേജിൽ കയറി വിദ്യാർത്ഥികൾ തടസമുണ്ടാക്കിയിരുന്നു. മാർത്തോമ്മ സ്കൂളിന്റെ കോൽക്കളി മത്സരത്തിനിടെ വൈദ്യുത തടസമുണ്ടായതും പ്രകോപനത്തിന് കാരണമായി. ഇതിനിടെ ബഹളമുണ്ടാക്കിയവർ വിദ്യഭ്യാസ ഉപഡയറക്ടറുടെ മുറിയിലേക്കും മീഡിയ റൂമിലേക്കും തള്ളിക്കയറാൻ ശ്രമിച്ചു. വീറും വാശിയും നിറഞ്ഞ മത്സരങ്ങളാണ് രണ്ടാം വേദിയിൽ അരങ്ങേറിയത് ' ദഫ് മുട്ട്, അറബനമുട്ട്, കോൽക്കളി മൽസരങ്ങളാണ് രണ്ടാം വേദിയിൽ നടന്നത്. കൂടുതൽ ആസ്വാദകർ എത്തിയതും ഈ വേദിയിലാണ്.

Advertisement
Advertisement