ദേവനാരായണൻ പാടി, നിയെന്നെ മറന്നോ കണ്ണാ...

Friday 08 December 2023 12:05 AM IST

പത്തനംതിട്ട : നിയെന്നെ മറന്നോ കണ്ണാ... എന്ന ഗാനം ശ്രുതിമധുരമായി ആലപിച്ച് പന്തളം എസ്.എസ്.എസ് ബോയ്സ് എച്ച്.എസിലെ ദേവനാരായണൻ കലോത്സവ വേദിയിലും താരമായി. ഫ്ളവേഴ്സ് ചാനലിൽ സീസൺ മൂന്നി​ലെ റണ്ണർ അപ്പായ ദേവനാരായണൻ എച്ച്.എസ് വിഭാഗം ലളിതഗാന മത്സരത്തിലാണ് ഒന്നാമതെത്തിയത്. ഇലുമ്പിക്ക എന്ന വെബ് സീരിയസിൽ 20ൽ പരം എപ്പിസോഡി​ലും അഭിനയിക്കുകയും ആൽബങ്ങൾക്കു വേണ്ടി പാടിയിട്ടുമുണ്ട്. കൊവി​ഡ് സമയത്താണ് മകന്റെ പാട്ടിലെ കഴിവ് പി​താവ് വേണുഗോപാലും അമ്മ സൗമ്യയും തിരിച്ചറിഞ്ഞത്. എം.ജി.ശ്രീകുമാർ മ്യൂസിക് അക്കാഡമിയിലൂടെയാണ് സംഗീത പഠനം.

Advertisement
Advertisement