ലോഗോ വരച്ച അശ്വിൻ കൊളാഷിലും ഒന്നാമൻ

Friday 08 December 2023 12:06 AM IST

പത്തനംതിട്ട : കലോത്സവ ലോഗോ വരച്ച് സമ്മാനം നേടിയ അശ്വിൻ എസ്.കുമാർ ഹയർ സെക്കൻഡറി വിഭാഗത്തിലെ കൊളാഷ് മത്സരത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. സൂര്യാസ്തമയം എന്നതായിരുന്നു വിഷയം. കലഞ്ഞൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ്. മികച്ച ലോഗോയ്ക്കുള്ള സമ്മാനം ഉദ്ഘാടന സമ്മേളനത്തിൽ അശ്വിന് ലഭിച്ചിരുന്നു.

Advertisement
Advertisement