പെൺപക്ഷ വായന മത്സരം

Friday 08 December 2023 12:19 AM IST

കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല പെൺപക്ഷ വായന മത്സരം 9ന് രാവിലെ 10ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ കില അസി. ഡയറക്ടർ ഡോ. കെ.പി.എൻ.അമൃത ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ ഗ്രന്ഥശാലകളിൽ നടന്ന മത്സരത്തിൽ ആദ്യ രണ്ട് സ്ഥാനം ലഭിച്ച എഴുന്നൂറ്റമ്പതിൽപ്പരം വനിതകളാണ് മത്സരിക്കുന്നത്. അവളുടെ ആകാശം, അടരുവാൻ വയ്യ, മകരക്കൊയ്ത്ത്, പാട്ടബാക്കി, കേദാർഗൗള, ഒരു പെൺകുട്ടി മഴ നനയുന്നു, അഗ്‌നിസാക്ഷി എന്നീ പുസ്തകങ്ങളാണ് മത്സരത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾക്ക് യഥാക്രമം 6000, 3000, 2000 രൂപ വീതവും നാല് മുതൽ പത്തുവരെ സ്ഥാനക്കാർക്ക് 1000 രൂപ വീതവും ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, സെക്രട്ടറി ഡി.സുകേശൻ എന്നിവർ അറിയിച്ചു.

Advertisement
Advertisement