നവകേരള സദസ് : 7 ജില്ല,​ 3 ലക്ഷം പരാതികൾ

Friday 08 December 2023 1:42 AM IST

കൊച്ചി: ഏഴ് ജില്ല, 73 മണ്ഡലം. നവകേരള സദസ് പര്യടനം പാതി പിന്നിടുമ്പോൾ സർക്കാരിന്റെ ഇടപെടൽ തേടിയെത്തിയത് മൂന്ന് ലക്ഷത്തിലധികം പരാതികൾ. വ്യക്തിഗത പരാതികളാണ് കൂടുതൽ. പൊതുവിഷയങ്ങൾ സർ‌ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള നിവേദനങ്ങളുമുണ്ട്.

സദസിന് തുടക്കമിട്ട കാസ‌ർകോട് 14,701 പരാതികളും ആദ്യഘട്ട പര്യടനത്തിലെ അവസാന ജില്ലയായ തൃശൂരിൽ 16,002 പരാതികളും ലഭിച്ചു. തദ്ദേശ സ്വയംഭരണം, റവന്യു, ഭക്ഷ്യ പൊതുവിതരണം, സഹകരണം, ജലവിഭവം, പൊതുമരാമത്ത്, പൊതുവിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, പട്ടികജാതി പട്ടിക വർഗ വികസനം എന്നീ വകുപ്പുകളിലാണ് കൂടുതൽ പരാതികൾ ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വെളിപ്പെടുത്തിയ കണക്കുകൾ ചുവടെ.

കാസർകോട്

ആകെ പരാതി -14701

തീർപ്പാക്കിയത് - 225

പരിഗണനയിൽ - 11950

അവ്യക്തമായത് -14

നടപടികൾ തുടങ്ങിയത് - 2482

വകുപ്പ് തിരിച്ച്

തദ്ദേശ സ്വയംഭരണം 4488

റവന്യു 4139

കളക്ടറേറ്റ് 580

ഭക്ഷ്യപൊതുവിതരണം 496

പൊതുവിദ്യാഭ്യാസം 359

പൊതുമരാമത്ത് 331

തൊഴിൽ വകുപ്പ് 305

പട്ടികജാതി പട്ടിക വർഗം 303

സഹകരണം 302

ആരോഗ്യ കുടുംബക്ഷേമം 257

 കണ്ണൂർ

ആകെ പരാതി - 28801

തീർപ്പാക്കിയത് - 314

പരിഗണനിയിൽ - 11950

അവ്യക്തമായത് -14

നടപടികൾ തുടങ്ങിയത് - 12510

വകുപ്പ് തിരിച്ച്

റവന്യു 5836

സഹകരണം 2118

പൊതുവിദ്യാഭ്യാസം 1274

ഭക്ഷ്യപൊതുവിതരണം 1265

തൊഴിൽ വകുപ്പ് 1231

പൊതുമരാമത്ത് 722

ആരോഗ്യകുടുംബക്ഷേമം719

സാമൂഹ്യനീതി 596

ജലവിഭവം 458

തൃശൂർ

ഇരിങ്ങാലക്കുട -4274 കൊടുങ്ങല്ലൂർ - 3016 കയ്പമംഗലം- 4443 പുതുക്കാട് - 4269

അതിവേഗ നടപടികൾ

1. 30% പണമടച്ചാൽ ലാപ്‌ടോപ്പ് നൽകാമെന്നായിരുന്നു കാക്കനാട്ടെ സ്റ്റാർട്ടപ്പ് കമ്പനിയുടെ വാഗ്ദാനം. ആർ.ഡി നഗർ മന്നിപ്പാടിയിലെ വി. അനഘ പണം നൽകിയെങ്കിലും ലാപ്ടോപ്പ് കിട്ടിയില്ല. നവകേരള സദസിൽ പരാതിയെത്തി. ദിവസങ്ങൾക്കകം അനഘയ്ക്കും വഞ്ചിതരായ മറ്റ് കുട്ടികൾക്കും പണം തിരികെ ലഭിച്ചു.

2. കാസർകോട് ഏരിഞ്ചേരിയിലെ ആയുർവേദ ഡിസ്‌പെൻസറിക്ക് സ്വന്തമായി കെട്ടിടം പണിയാൻ റവന്യു ഭൂമി അനുവദിച്ചു. ഉദുമ മണ്ഡലത്തിലെ നവകേരള സദസിൽ സമർപ്പിച്ച നിവേദനത്തിലാണ് നടപടി.

3. തേജസ്വിനി പുഴയുടെ പാലായി തീരവളപ്പ് മുതൽ കരുവാത്തല വരെയുള്ള 500 മീറ്ററോളം കരകെട്ടി സംരക്ഷിക്കും. പേരോൽ സ്വദേശി പി. മനോഹരൻ നൽകിയ അപേക്ഷയിലാണ് ഇടപെടൽ.

''ഇത്രയധികം നിവേദനങ്ങൾ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക വെല്ലുവിളിയാണ്. വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ പരിഹാരം നൽകാൻ സർക്കാർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചുവരികയാണ്.""

പിണറായി വിജയൻ

മുഖ്യമന്ത്രി