500 പവനും 3 കോടിയും കൊടുത്ത എം.എൽ.എയുടെ മകൾക്കും രക്ഷയില്ല
Friday 08 December 2023 1:44 AM IST
തിരുവനന്തപുരം: മകളുടെ വിവാഹത്തിന് 500 പവൻ നൽകിയ ഭരണകക്ഷിയിൽപെട്ട കൊല്ലത്തെ മുൻ എം.എൽ.എയ്ക്കും ഭർതൃപീഡനത്തിൽ നിന്ന് മകളെ രക്ഷിക്കാനായില്ല. നിലവിലെ എം.എൽ.എയുടെ സഹോദരിയുമാണിവർ. കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും ഭർത്തൃമാതാവും പീഡിപ്പിക്കുന്നതായി പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടിരുന്നു. 500 പവൻ വിറ്റുതുലച്ചു. മൂന്നു കോടി രൂപ വാങ്ങുകയും ചെയ്തു. എന്നിട്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം. കുട്ടികളുണ്ടായിട്ടും തുടർന്നു. പൊലീസ് ആദ്യം ഉഴപ്പി. പിന്നീട് ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഒടുവിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ പോയി. കോടതി ഇടപെട്ടതോടെ കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യമില്ലാവകുപ്പും ചുമത്തി.