ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

Friday 08 December 2023 10:24 AM IST

പത്തനംതിട്ട: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 30 തീർത്ഥാടകർക്ക് പരിക്ക്. ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുപോയ ബസും പമ്പയിൽ നിന്നും നിലയ്ക്കലിലേക്കു പോയ ബസും അട്ടത്തോടിന് സമീപത്താണ് കൂട്ടിയിടിച്ചത്.

പമ്പയിലേക്കു പോയ ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ രണ്ട് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും നാലുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.