50 വർഷമായിട്ടും മലയാളം വിളിച്ചില്ല; ഇപ്പോൾ രണ്ട് ചാൻസ് കിട്ടിയെന്ന് നാനാ പടേക്കർ

Saturday 09 December 2023 12:03 AM IST

തിരുവനന്തപുരം: അഭിനയ രംഗത്ത് എത്തി 50 വർഷം കഴിഞ്ഞിട്ടും ഒരു മലയാള സംവിധായകൻ പോലും തന്നെ അഭിനയിക്കാൻ ക്ഷണിച്ചില്ലെന്ന പരാതിക്ക് പരിഹാരമായെന്ന് പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കർ. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ഇത്തവണത്തെ വരവിൽ രണ്ട് സിനിമകൾ ലഭിച്ചു. ഒന്ന് അടൂർ ഗോപാലകൃഷ്ണന്റേത്. മറ്റേത് രഞ്ജിത്തിന്റേതും.

ഷൂട്ടിങിനായി പലപ്പോഴും കേരളത്തിൽ വന്നിട്ടുണ്ടെങ്കിലും മലയാള സിനിമയിലേക്ക് ആരും ക്ഷണിച്ചിട്ടില്ല. മേളയിൽ അതിഥിയായി റസൂൽ പൂക്കുട്ടി ക്ഷണിച്ചപ്പോൾ താൻ ആവശ്യപ്പെട്ടതും മലയാള സിനിമയിൽ പ്രധാന വേഷം തന്നാൽ വരാമെന്നായിരുന്നു. അദ്ദേഹമത് സമ്മതിക്കുകയും ചെയ്തു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വീട്ടിൽ രണ്ടുമണിക്കൂറോളം ചിലവഴിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ അനുഭവമായിരുന്നു. തനിക്ക് അടുത്ത ചിത്രത്തിൽ റോൾ തരണമെന്ന് അടൂരിനോട് നിർബന്ധപൂർവം ആവശ്യപ്പെട്ടു. അദ്ദേഹമത് സമ്മതിക്കുകയും ചെയ്തു. ഭാഷ മാറിയാലും വികാരങ്ങൾക്കു മാറ്റമില്ല. 'ഭൂമിയിൽ ഒരു ഭാഷ. അത് സ്‌നേഹത്തിന്റെ ഭാഷ' എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് നാനാ പടേക്കർ സംസാരിച്ചുതുടങ്ങിയത്.

വീണ്ടും വീണ്ടും ഇവിടേക്ക് വരാനുളള പ്രേരണയാണ് കേരളം തനിക്കു നൽകുന്നതെന്ന് ഇത്തവണത്തെ 'സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്' നേടിയ കെനിയൻ സംവിധായിക വനൂരി കഹിയുവി പറഞ്ഞു. സിനിമയെ ആർക്കും വിലക്കാനോ സെൻസർ ചെയ്യാനോ കഴിയില്ലെന്നും അവർ പറഞ്ഞു.

ഫെ​സ്റ്റി​വ​ൽ​ ​കാ​റ്റ​ലോ​ഗ് ​വി.​കെ​ ​പ്ര​ശാ​ന്ത് ​എം.​എ​ൽ.​എ​ ​സാം​സ്‌​കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​ ​ക്ഷേ​മ​നി​ധി​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​മ​ധു​പാ​ലി​ന് ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​ഐ.​എ​ഫ്.​എ​ഫ്.​കെ.​ ​ഡെ​യ്ലി​ ​ബു​ള്ള​റ്റി​ൻ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ഡി.​ ​സു​രേ​ഷ് ​കു​മാ​ർ​ ​സാം​സ്‌​കാ​രി​ക​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​എ​ൻ.​ ​മാ​യ​യ്ക്കു​ ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​അ​ക്കാ​ഡ​മി​ ​ജേ​ണ​ൽ​ ​ച​ല​ച്ചി​ത്ര​സ​മീ​ക്ഷ​യു​ടെ​ ​ഫെ​സ്റ്റി​വ​ൽ​ ​പ​തി​പ്പി​ന്റെ​ ​പ്ര​കാ​ശ​നം​ ​ഓ​സ്‌​ക​ർ​ ​ജേ​താ​വ് ​റ​സൂ​ൽ​ ​പൂ​ക്കു​ട്ടി​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ദ​മി​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പ്രേം​കു​മാ​റി​ന് ​ന​ൽ​കി​ ​നി​ർ​വ​ഹി​ച്ചു.
ഫെ​സ്റ്റി​വ​ൽ​ ​ക്യൂ​റേ​റ്റ​ർ​ ​ഗോ​ൾ​ഡാ​ ​സെ​ല്ലം​ 28ാ​മ​ത് ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ലെ​ ​പാ​ക്കേ​ജു​ക​ൾ​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ ​വി​ഭാ​ഗം​ ​ജൂ​റി​ ​ചെ​യ​ർ​പേ​ഴ്സ​ണും​ ​പോ​ർ​ച്ചു​ഗീ​സ് ​സം​വി​ധാ​യി​ക​യു​മാ​യ​ ​റീ​ത്ത​ ​അ​സെ​വെ​ദോ​ ​ഗോ​മ​സ്,​ ​ലാ​റ്റി​ന​മേ​രി​ക്ക​ൻ​ ​പാ​ക്കേ​ജ് ​ക്യു​റേ​റ്റ​ർ​ ​ഫെ​ർ​ണാ​ണ്ടോ​ ​ബ്ര​ണ്ണ​ർ,​ ​സാം​സ്‌​കാ​രി​ക​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​മി​നി​ ​ആ​ന്റ​ണി,​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​ര​ഞ്ജി​ത്,​ ​ഫി​ലിം​ ​ചേം​ബ​ർ​ ​പ്ര​സി​ഡ​ന്റ് ​ബി.​ആ​ർ.​ജേ​ക്ക​ബ്,​ ​അ​ക്കാ​ദ​മി​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പ്രേം​കു​മാ​ർ,​ ​സെ​ക്ര​ട്ട​റി​ ​സി.​അ​ജോ​യ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

'പ്രമുഖനടനെ' പരമർശിച്ച് രഞ്ജിത്ത്

മേളയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ നടൻ 'അന്നെനിക്ക് പനിയായിരിക്കു'മെന്ന് പറഞ്ഞ് ഒഴിഞ്ഞുവെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് . ഫോണിലൂടെ ക്ഷണിച്ചപ്പോൾ എന്നാണ് തീയതി എന്ന് തിരക്കിയിട്ടാണ് അന്നെനിക്ക് പനിയായിരിക്കുമെന്ന് പറഞ്ഞത്.

Advertisement
Advertisement