എൽ എൽ. എം മോപ്പ് - അപ്പ് അലോട്ട്മെന്റ്
എൽ. എൽ. എം. കോഴ്സ് 2023 പ്രവേശനത്തിനുള്ള മോപ്പ് - അപ്പ് അലോട്ട്മെന്റ് www.cee.kerla.gov.in ൽ പ്രസിദ്ധീകരിച്ചു. 06-12-2023 ന് പ്രസിദ്ധീകരിച്ച താത്ക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് പരാതാികൾ പരിശോധിച്ചശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയും ബാധകമായ ഫീസും പ്രോസ്പെക്ടസ് പ്രകാരമുള്ള രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 14ന് വൈകുന്നേരം 3 മണിക്കുള്ളിൽ പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് www.cee.kerla.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 04712525300.
ബി ഫാം സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട്
ബി ഫാം കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി പ്രവേശന പരീക്ഷാ കമ്മീഷണർ സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് നടത്തുന്നു. ഒഴിവുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ. യോഗ്യത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് 11 ന് വൈകുന്നേരം 4 മണിക്കുള്ളിൽ. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഹെൽപ് ലൈൻ നമ്പർ : 04712525300.
സ്പെഷ്യൽ അലോട്ട്മെന്റ്
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിനുള്ള സ്പെഷ്യൽ അലോട്ട്മെന്റിന് www.lbscentre.kerala.gov.in ൽ 11ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം. മുൻ അലോട്ട്മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ പുതിയ നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. അലോട്ട്മെന്റ് 12 ന് പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.
ഗസ്റ്റ് അദ്ധ്യാപക നിയമന രീതിയിൽ മാറ്റം
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഉത്തരവിൽ ഭേദഗതി വരുത്തി. ആഴ്ചയിൽ മൂന്നു മുതൽ നാല് മണിക്കൂർ മാത്രം ജോലിഭാരമുള്ള ഏകാദ്ധ്യാപക വിഷയങ്ങളിലും ഇനിമുതൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാം. സേവനം ആഴ്ചയിൽ രണ്ടു ദിവസമായി കണക്കാക്കി മാസ്റ്റർ ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കാം. വിരമിച്ചവരെ ഗസ്റ്റ് അദ്ധ്യാപകരായി നിയമിക്കാമെന്ന ഉത്തരവ് നേരത്തേ പിൻവലിച്ചിരുന്നു.
എസ്.എസ്.എൽ.സി ഗൾഫ്, ലക്ഷദ്വീപ് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ നടത്തിപ്പിനായി സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ https:\sslcexam.kerala.gov.in എന്ന ലിങ്കിലൂടെ സ്വീകരിക്കും. Latest News നു താഴെയുള്ള Deputy Chief Superintendent ( GulfLakshadweep) എന്ന ലിങ്കിലൂടെ 12 മുതൽ 16 വരെയാണ് അപേക്ഷിക്കേണ്ടത്.