അഞ്ചൽ ആനന്ദഭവൻ സെൻട്രൽ സ്കൂൾ വാർഷികം

Sunday 10 December 2023 12:36 AM IST

അഞ്ചൽ: അഞ്ചൽ ആനന്ദഭവൻ സെൻട്രൽ സ്കൂൾ വാർഷികാഘോഷം 19ന് നടക്കും. വൈകിട്ട് 4ന് ഇതോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ അഡ്വ.ജി.സുരേന്ദ്രൻ അദ്ധ്യക്ഷനാകും. പ്രിൻസിപ്പൽ ജെ.ഒ.രേഖ റിപ്പോർട്ട് അവതരിപ്പിക്കും. വാർഷികാഘോഷം ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി.ഡയറക്ടറുമായ ഡോ.കെ.ജയകുമാർ ഐ.എ.എസ് നിർവഹിക്കും. ഗാന്ധിഭവൻ ഡയറക്ടറും കേരള സർക്കാർ ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ.പുനലൂർ സോമരാജൻ മുഖ്യ പ്രഭാഷണവും മെരിറ്റ് അവാർഡ് വിതരണവും നടത്തും. ഡോ.എ.പി.ജെ. അബ്ദുൽകലാം അവാ‌ർഡ് വിതരണം ജീവൻ ആർ.ജിത്ത്, സുഭാഷ് ചന്ദ്രൻ അവാർഡ് വിതരണം ആർച്ച എസ്. നായർ എന്നിവർ നിർവഹിക്കും. എക്സലൻസ് അവാർഡ് വിതരണം മജീഷ്യൻ ഷാജു കടയ്ക്കലും സ്പോർട്സ് ചാമ്പ്യൻഷിപ്പ് ട്രോഫി വിതരണം ഏരൂർ സുഭാഷും ആർട്സ് ചാമ്പ്യൻഷിപ്പ് ട്രോഫി വിതരണം അഡ്വ. എസ്.പി.ആരോമൻ ഗോപാലും നിർവഹിക്കും. ഡോ.പി.പുഷ്പലത, സ്കൂൾ പി.ടി.എ പ്രസിഡന്റ് റംസി ബൈജു, വൈസ് പ്രസിഡന്റ് കെ.മിനിമോൾ , ജോഹൽ അന്നാ ജൂബി, എസ്. മിൻഹ മറിയം , അവാനിഭാസ്ക്കർ തുടങ്ങിയവർ സംസാരിക്കും.