I.I.C.D-യിൽ ഡിസൈൻ പഠിക്കാം

Sunday 10 December 2023 12:00 AM IST

ഡിസൈനുമായി ബന്ധപ്പെട്ട വിവിധ ബിരുദ-ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രാഫ്റ്റ്സ് & ഡിസൈൻ (I.I.C.D) അപേക്ഷ ക്ഷണിച്ചു. ബിരുദ കോഴ്സുകളിലേക്കുള്ള കുറഞ്ഞ യോഗ്യത പ്ലസ് ടു. രാജസ്ഥാൻ സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് I.I.C.D.

കോഴ്സുകൾ:

B.Des: നാലു വർഷ പ്രോഗ്രാം, ആകെ സീറ്റ്- 180. യോഗ്യത: പ്ലസ് ടു. അവസാന വർഷക്കാർക്കും അപേക്ഷിക്കാം.

M.Des: രണ്ടു വർഷ പ്രോഗ്രാം, ആകെ സീറ്റ്- 90. യോഗ്യത: B.Des, B. Arc, B.A. Design, B.Sc Design പോലെ ഏതെങ്കിലും ഡിസൈൻ & ആർക്കിടെക്ചർ ബിരുദം.

M.Voc: മൂന്നു വർഷ പ്രോഗ്രാം, ആകെ സീറ്റ്- 90. യോഗ്യത: ഡിസൈൻ അല്ലെങ്കിൽ ഇതര മേഖലകളിലുള്ള ബിരുദം.

സ്പെഷ്യലൈസേഷൻ: ബാച്ച്ലർ, മാസ്റ്റർ പ്രോഗ്രാമുകളിൽ വിവിധ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനുണ്ട്. മേഖലകൾ ചുവടെ: ഫയേ‌ഡ് മെറ്റീരിയൽ ഡിസൈൻ, സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയിൽ ഡിസൈൻ, ജുവലറി ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ, ഫാഷൻ ക്ലോത്തിംഗ് ഡിസൈൻ.

തിരഞ്ഞെടുപ്പ്: എല്ലാ പ്രോഗ്രാമുകളിലേക്കുമുള്ള പൊതുപ്രവേശന പരീക്ഷ 07.01.2024-ന്. കേരളത്തിൽ കൊച്ചിയിൽ പരീക്ഷാ കേന്ദ്രമുണ്ട്. ജനറൽ അവയെർനെസ്, ക്രിയേറ്റിവിറ്റി & പെർസെപ്ഷൻ, മെറ്റീരിയൽ കളർ & കൺസെപ്ച്വൽ ടെസ്റ്റ് എന്നിവയ്ക്കു പുറമെ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഫീസ്: എല്ലാ പ്രോഗ്രാമുകൾക്കും ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസടക്കം ഒരു സെമസ്റ്ററിന് 2 ലക്ഷത്തോളം.

വെബ്സൈറ്റ്: www.iicd.ac.in.

അവസാന തീയതി: 28.12.2023.

കു​ടും​ബ​ശ്രീ​ ​ഇ​ന്റേ​ൺ​ഷി​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​കു​ടും​ബ​ശ്രീ​ ​മു​ഖേ​ന​ ​സം​സ്ഥാ​ന​ത്ത് ​ന​ട​പ്പാ​ക്കു​ന്ന​ ​ദേ​ശീ​യ​ ​ന​ഗ​ര​ ​ഉ​പ​ജീ​വ​ന​ ​ദൗ​ത്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​അ​ർ​ബ​ൻ​ ​ലേ​ണിം​ഗ് ​ഇ​ന്റേ​ൺ​ഷി​പ്പ് ​പ്രോ​ഗ്രാ​മി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​അ​പേ​ക്ഷ​ ​ന​ൽ​കാ​നു​ള്ള​ ​തീ​യ​തി​ 15​ ​വ​രെ​ ​നീ​ട്ടി.​ ​കു​ടും​ബ​ശ്രീ​ ​ഓ​ക്സി​ല​റി​ ​ഗ്രൂ​പ്പ് ​അം​ഗ​ങ്ങ​ൾ​ക്ക് ​മു​ൻ​ഗ​ണ​ന​യു​ണ്ടാ​കും. ഒ​രു​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​ഒ​രാ​ൾ​ ​എ​ന്ന​ ​രീ​തി​യി​ൽ​ ​സം​സ്ഥാ​ന​ത്തെ​ 93​ ​ന​ഗ​ര​സ​ഭ​ക​ളി​ലാ​യി​ 93​ ​പേ​‍​ർ​ക്കും​ ​കു​ടും​ബ​ശ്രീ​ ​സം​സ്ഥാ​ന​മി​ഷ​ൻ​ ​ഓ​ഫീ​സി​ൽ​ ​മൂ​ന്നു​പേ​ർ​ക്കു​മാ​യി​ ​ആ​കെ​ 96​ ​പേ​ർ​ക്കാ​ണ് ​ഇ​ന്റേ​ൺ​ഷി​പ്പി​ന് ​അ​വ​സ​രം.​ ​സം​സ്ഥാ​ന​ ​മി​ഷ​നി​ൽ​ ​മൂ​ന്നു​മാ​സ​വും​ ​ന​ഗ​ര​സ​ഭ​ക​ളി​ൽ​ ​ര​ണ്ടു​മാ​സ​വു​മാ​ണ് ​ഇ​ന്റേ​ൺ​ഷി​പ്പ് ​കാ​ലാ​വ​ധി.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​പ്ര​തി​മാ​സം​ 8000​ ​രൂ​പ​ ​സ്റ്റൈ​പെ​ൻ​ഡും​ ​കേ​ന്ദ്ര​ ​ഭ​വ​ന​ ​ന​ഗ​ര​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​ന​ൽ​കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ല​ഭി​ക്കും.

ന്യൂ​ ​ഇ​ന്ത്യ​ ​ലി​റ്റ​റ​സി​ ​പ​രീ​ക്ഷ​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​സാ​ക്ഷ​ര​താ​മി​ഷ​ൻ​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​സം​യു​ക്ത​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​ഉ​ല്ലാ​സ് ​ന്യൂ​ ​ഇ​ന്ത്യ​ ​ലി​റ്റ​റ​സി​ ​പ്രോ​ഗ്രാം​ ​പ​രീ​ക്ഷ​ ​ഇ​ന്ന് ​ന​ട​ക്കും.​ 14​ ​ജി​ല്ല​ക​ളി​ലും​ ​മി​ക​വു​ത്സ​വം​ ​എ​ന്ന​ ​പേ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​പ​രീ​ക്ഷ​ 85,​​000​ ​പേ​രാ​ണ് ​എ​ഴു​തു​ന്ന​ത്.​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പേ​ർ​-​ 12,​​000.​ ​വ​യ​നാ​ട്,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ളി​ലാ​യി​ 1500​ ​പേ​ർ​ ​പ​രീ​ക്ഷ​യെ​ഴു​തും.​ 8500​ൽ​പ​രം​ ​സ​ന്ന​ദ്ധ​ ​അ​ദ്ധ്യാ​പ​ക​രാ​ണ് ​ക്ലാ​സു​ക​ൾ​ ​ന​യി​ച്ച​ത്.​ ​കേ​ന്ദ്ര​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ഓ​ൺ​ലൈ​ൻ,​ഓ​ഫ് ​ലൈ​ൻ​ ​ക്ലാ​സു​ക​ളാ​യി​രു​ന്നു.​ ​വാ​ചി​കം,​ ​എ​ഴു​ത്ത്,​ ​ഗ​ണി​തം​ ​എ​ന്നീ​ ​മൂ​ന്നു​ ​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ​പ​രീ​ക്ഷ.