ആശുപത്രി സജ്ജമാക്കി

Saturday 09 December 2023 11:43 PM IST

ശബരിമല : ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ സന്നിധാനം സർക്കാർ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ നിർദ്ദേശ പ്രകാരം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരുണിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 24 മണിക്കുർ പ്രവർത്തിക്കുന്ന ആശുപത്രിയിൽ കാർഡിയോളജിസ്റ്റ്, ഫിസിഷൻ, സർജൻ എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. അടിയന്തിര സാഹചര്യങ്ങളിൽ ആംബുലൻസ് മാർഗം പമ്പ സർക്കാർ ആശുപത്രി, ത്തനംതിട്ട ജനറൽ ആശുപത്രി, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് എത്തിക്കാനുള്ള സൗകര്യവുമുണ്ട്. എമർൻസി സർവ്വീസിനായി സന്നിധാനത്ത് ദേവസ്വം ബോർഡിന്റെ ആംബുലൻസും ചരൽമേടിൻ ഫോറസ്റ്റിന്റെ ആംബുലൻസും പ്രവർത്തിക്കുന്നുണ്ട്.

Advertisement
Advertisement