ഈ ആഴ്ച ഏഴ് പുതിയ ഐ.പി.ഒകൾ ‌

Monday 11 December 2023 12:51 AM IST

കൊ​ച്ചി​:​ ​വിപണിയിലെ മികച്ച ആവേശത്തിന്റെ കരുത്തിൽ ഏഴ്​ ​ക​മ്പ​നി​ക​ൾ​ ​പ്രാ​രം​ഭ​ ​ഓ​ഹ​രി​ ​വി​ല്പ​ന​യുമായി​(​ഐ.​പി.​ഒ​)​ ​ഈ ആഴ്ച രംഗത്തെത്തുന്നു.​ ​ഒരുമാസത്തിനിടെ​ ​ന​ട​ന്ന​ ​പ്ര​ധാ​ന​ ​ഐ.​പി.​ ​ഒ​ക​ളെല്ലാം​ ​വ​ൻ​വി​ജ​യ​മാ​യതിനാലാണ് കൂടുതൽ കമ്പനികൾ പണ സമാഹരണത്തിന് ഒരുങ്ങുന്നത് .​ ​ഈ​ ​ആ​ഴ്ച​ ​ഏഴ് ​ക​മ്പ​നി​ക​ളു​ടെ​ ​പ്രാ​ഥമിക​ ​ഓ​ഹ​രി​ ​വി​ല്പ​ന​ക​ളാ​ണ് ​ന​ട​ക്കു​ന്ന​ത്. ഡോംമ്സ് ഇൻഡസ്ട്രീസ്, ഇന്ത്യ ഷെൽട്ടർ ഫിനാൻസ് കോർപ്പറേഷൻ

എന്നിവയുടെ ഓ​ഹ​രി​ ​വി​ല്പ​ന​ ​ഡിസംബർ 13 ന് ആരംഭിച്ച് 15 ന് അവസാനിക്കും.​ ​ഓഹരികൾ പ്രാരംഭ വിപണിയിൽ വിറ്റഴിച്ച് 1,200 കോടി രൂപ സമാഹരിക്കാനാണ് രണ്ട് കമ്പനികളും ലക്ഷ്യമിടുന്നത്. ഓ​ഹ​രി​യൊ​ന്നി​ന് 750​ ​രൂ​പ​ ​മു​ത​ൽ​ 790 ​ ​രൂ​പ​ ​വ​രെ​യാ​ണ് ​ ഡോമ്സിന്റെ വി​ല. ഇന്ത്യ ഷെൽട്ടറിന് 469 രൂപ മുതൽ 493 രൂപ വരെയുള്ള റേഞ്ചിൽ ഓഹരി വാങ്ങാൻ അപേക്ഷിക്കാം.

ക്രയോജനിക് ടാങ്ക് നിർമ്മാതാക്കളായ ഇനോക്സ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ഡിസംബർ 14 ന് തുടക്കമാകും. ഓഹരികളുടെ വില ഇന്ന് പ്രഖ്യാപിക്കും.

ചെറുകിട, ഇടത്തരം കമ്പനികളുടെ മേഖലയിലാണ് നാല് കമ്പനികൾ പുതിയ ഐ.പി. ഒ നടത്തുന്നത്. പ്രസ്റ്റോണിക് എൻജിനിയറിംഗ്, എസ്. ജെ ലോജിസ്റ്റിക്സ്, ശ്രീ ഒ.എസ്.എഫ്.എം ഇ മൊബിലിറ്റി, സിയറാം റീസൈക്ളിംഗ് തുടങ്ങിയ കമ്പനികളാണ് ഈ മേഖലയിൽ പ്രാരംഭ ഓഹരി വില്പനയ്ക്ക് നടത്തുന്നത്.