ഗ്ലോബൽ ഗോൾഡ് കൺവെൻഷൻ ദുബായിൽ
Monday 11 December 2023 12:53 AM IST
കൊച്ചി: ഗ്ലോബൽ ഗോൾഡ് കൺവെൻഷന്റെ അഞ്ചാം എഡിഷന് നാളെ ദുബായ് ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ തുടക്കമാകും. 'യു.എ.ഇ : ദി ഗ്ലോബൽ ഹബ് ഫോർ സസ്‌റ്റെയ്‌നബിൾ ഗോൾഡ് ആൻഡ് ബുള്ളിയൻ മാർക്കറ്റ്‌സ്' എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നൂറിലേറെ രാജ്യങ്ങളിലെ മന്ത്രിമാർ, നയതന്ത്ര വിദഗ്ദ്ധർ, വ്യവസായ പ്രമുഖർ എന്നിവർക്കൊപ്പം ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.