എസ്.ഐ.പികളിലേക്ക് റെക്കാഡ് പണമൊഴുക്ക്

Monday 11 December 2023 12:54 AM IST

കൊ​ച്ചി​:​ ​ഓ​ഹ​രി​ ​വി​പ​ണി​യി​ലെ​ ​ച​രി​ത്ര​മു​ന്നേ​റ്റ​ത്തി​ന്റെ​ ​ചു​വ​ടു​ ​പി​ടി​ച്ച് ​ചെ​റു​കി​ട​ ​നി​ക്ഷേ​പ​ക​ർ​ ​സി​സ്റ്റ​മാ​റ്റി​ക് ​ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ​പ്ളാ​നു​ക​ളി​ൽ​(​എ​സ്.​ഐ.​പി​)​ ​മു​ട​ക്കു​ന്ന​ ​തു​ക​ ​റെ​ക്കാ​ഡ് ​ഉ​യ​ര​ത്തി​ലെ​ത്തി.​ ​ന​വം​ബ​റി​ൽ​ ​എ​സ്.​ഐ.​പി​ക​ളി​ലൂ​ടെ​ 17,073​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ചെ​റു​കി​ട​ ​നി​ക്ഷേ​പ​ക​ർ​ ​വി​പ​ണി​യി​ലെ​ത്തി​ച്ച​ത്.​ ​ജൂ​ലാ​യ് ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ ​വ​രെ​യു​ള്ള​ ​മൂ​ന്ന് ​മാ​സ​ക്കാ​ല​യ​ള​വി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ഭ്യ​ന്ത​ര​ ​മൊ​ത്തം​ ​ഉ​ത്പാ​ദ​നം​ ​(​ജി.​ഡി.​പി​)​ 7.6​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​ ​നേ​ടി​യ​തും​ ​മൂ​ന്ന് ​വ​ലി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ന്ദ്ര​ ​ഭ​ര​ണ​ക​ക്ഷി​യാ​യ​ ​ബി.​ ​ജെ.​പി​ ​ത​ക​ർ​പ്പ​ൻ​ ​വി​ജ​യം​ ​നേ​ടി​യ​തും​ ​നി​ക്ഷേ​പ​ക​രി​ൽ​ ​ആ​വേ​ശം​ ​സൃ​ഷ്ടി​ച്ചു.​ ​എ​സ്.​ഐ.​പി​ക​ളി​ലൂ​ടെ​ ​വി​പ​ണി​യി​ൽ​ ​നി​ക്ഷേ​പി​ക്കു​ന്ന​വ​രു​ടെ​ ​എ​ണ്ണ​വും​ ​തു​ട​ർ​ച്ച​യാ​യി​ ​റെ​ക്കാ​ഡു​ക​ൾ​ ​പു​തു​ക്കി​ ​മു​ന്നേ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ​ ​വാ​രം​ ​നാ​ല് ​വ്യാ​പാ​ര​ ​ദി​ന​ങ്ങ​ളി​ലും​ ​റെ​ക്കാ​ഡു​ക​ൾ​ ​പു​തു​ക്കി​ ​ഓ​ഹ​രി​ ​സൂ​ചി​ക​ക​ളാ​യ​ ​സെ​ൻ​സെ​ക്സും​ ​നി​ഫ്റ്റി​യുംമു​ന്നേ​റ്റം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ഓ​ഹ​രി​ക​ളി​ൽ​ ​നി​ക്ഷേ​പി​ക്കു​ന്ന​ ​ഫ​ണ്ടു​ക​ളി​ലേ​ക്കാ​ണ് ​വ​ൻ​തോ​തി​ൽ​ ​പ​ണം​ ​ഒ​ഴു​കു​ന്ന​ത്.​ ​ന​വം​ബ​റി​ൽ​ ​മൊ​ത്തം​ ​എ​സ്.​ഐ.​പി​ ​അ​ക്കൗ​ണ്ടു​ക​ളു​ടെ​ ​എ​ണ്ണം​ 7.4​ ​കോ​ടി​യി​ലെ​ത്തി​ ​റെ​ക്കാ​ഡി​ട്ടു.​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ക്ഷേ​പി​ക്കു​ന്ന​ 14​ ​പു​തി​യ​ ​ഫ​ണ്ടു​ക​ളാ​ണ് ​ന​വം​ബ​റി​ൽ​ ​വി​പ​ണി​യി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം​ ​മ്യൂ​ച്ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ലേ​ക്കു​ള്ള​ ​പ​ണ​മൊ​ഴു​ക്കി​ൽ​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 22​ ​ശ​ത​മാ​നം​ ​ഇ​ടി​വു​ണ്ടാ​യി.​ ​ദീ​പാ​വ​ലി​യും​ ​മ​റ്റ് ​ആ​ഘോ​ഷ​ങ്ങ​ളും​ ​മൂ​ലം​ ​നി​ര​വ​ധി​ ​അ​വ​ധി​ ​ദി​ന​ങ്ങ​ൾ​ ​വ​ന്ന​താ​ണ് ​മ്യൂ​ച്ച്വ​ൽ​ ​ഫ​ണ്ടു​ക​ളു​ടെ​ ​പ്ര​ക​ട​ന​ത്തെ​ ​ബാ​ധി​ച്ച​തെ​ന്ന് ​ബ്രോ​ക്ക​ർ​മാ​ർ​ ​പ​റ​യു​ന്നു.​ ​മ്യൂ​ച്ച്വ​ൽ​ ​ഫ​ണ്ടു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​ആ​സ്തി​ ​അ​ൻ​പ​ത് ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യി​ലേ​ക്ക് ​അ​ടു​ക്കു​ക​യാ​ണ്.​ ​നി​ല​വി​ൽ​ 42​ ​മ്യൂ​ച്ച്വ​ൽ​ ​ഫ​ണ്ടു​ക​ൾ​ ​ചേ​ർ​ന്ന് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​ആ​സ്തി​ 49.04​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​ണ്.

എസ്. ഐ. പികൾ

നിശ്ചിത തുക പ്രതിമാസം ഉപഭോക്താക്കളിൽ നിന്ന് തുടർച്ചയായി സമാഹരിച്ച് ഓഹരി, കടപ്പത്രങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാനായി മ്യൂച്ചൽ ഫണ്ടുകൾ നടത്തുന്ന സ്ക്കീമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ളാനുകൾ അഥവാ എസ്. ഐ.പികൾ. ഒരുമിച്ച് വലിയ തുക മുടക്കുന്നതിന് ചെറുതുകകളായി നിക്ഷേപിച്ച് ദീർഘകാലത്തേക്ക് വലിയ നിക്ഷേപമായി മാറ്റാമെന്നതാണ് പ്രധാന ആകർഷണീയത.

"കുറഞ്ഞ നിക്ഷേപ തുക 250 രൂപയായി കുറയ്ക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുകയാണ്. കൂടുതൽ നിക്ഷേപകരെ എസ്. ഐ.പികളിലേക്ക് ആകർഷിക്കാൻ ഇതിലൂടെ കഴിയും.

മധാബി പുരി ബുച്ച്, ചെയർപേഴ്സൺ, സെബി