എസ്.കെ.എസ്.എസ്.എഫ് സർഗമേള 31ന്

Monday 11 December 2023 12:30 AM IST
skssf

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് വാർഷികത്തിന്റെ ഭാഗമായുള്ള സർഗമേള ഡിസംബർ 31 ന് പാലക്കാട് കോട്ടോപാടം എം.ഐ.സി വുമൺസ് അക്കാഡമിയിൽ നടക്കും. 'സന്മാർഗിക ഭാവി സർഗാത്മക ഭാവം' എന്ന ശീർഷകത്തിൽ സർഗാലയ സംസ്ഥാന സമിതിയാണ് മത്സര പരിപാടി സംഘടിപ്പിക്കുന്നത്. പ്രീ സ്‌കൂളുകൾ, സമസ്ത അംഗീകൃത ബിരുദ സ്ഥാപനങ്ങൾ, പ്രാദേശിക മദ്രസ,യൂണിറ്റ് എന്നിവിടങ്ങളിൽ നിന്ന് ഓഡീഷൻ വഴി തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത മത്സരാർത്ഥികൾക്കാണ് അവസരം. അസ്മി സ്‌കൂൾ, അൽബിർ സ്‌കൂൾ, ട്രന്റ് പ്രീ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളാണ് നടക്കുന്നത്. ഫൈനൽ റൗണ്ട് യോഗ്യതയ്ക്കായി ഓഡിയോ, വീഡിയോ അയക്കേണ്ട അവസാന തിയതി 18.

Advertisement
Advertisement