പാട്ടുപുരയ്ക്കൽ ഏലായിൽ സാമൂഹ്യ വിരുദ്ധരുടെ ഉപദ്രവം

Monday 11 December 2023 1:18 AM IST

കൊട്ടാരക്കര: കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിൽ സാമൂഹ്യ വിരുദ്ധരുടെ ഉപദ്രവം പെരുകുന്നു. ചാക്കുകളിൽ നിറച്ച് പ്ലാസ്റ്റിക് മാലിന്യവും മദ്യ കുപ്പികളും മറ്റും രാത്രികാലങ്ങളിൽ ഏലായിൽ വലിച്ചെറിയുന്നു.കതിർനിരന്ന പാടശേഖരത്തക്ക് മാലിന്യവും ചാക്കു കെട്ടുകളും വലിച്ചെറിയുന്നത് കാരണം നെൽച്ചെടികൾ നശിക്കുന്നു. ഇതു നീക്കം ചെയ്യാൻ കർഷകർ നന്നെ ബുദ്ധിമുട്ടേണ്ടി വരുന്നു. പൊലീസും കൃഷി വകുപ്പും കരീപ്ര ഗ്രാമ പഞ്ചായത്തും ഇടപെട്ട് സമൂഹ്യ വിരുദ്ധരുടെ ശല്യം അവസാനിപ്പിക്കണമെന്ന് ഏലാ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തും കൃഷിവകുപ്പും ഏലായിൽ സി.സി.ടി.വി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഏലാസമിതി പ്രസിഡന്റ് സി. വിജയകുമാറും സെക്രട്ടറി ബി.ചന്ദ്രശേഖരൻ പിള്ളയും ആവശ്യപ്പെട്ടു. സാമൂഹ്യ വിരുദ്ധരുടെ അക്രമത്തിൽ നിന്ന് നെൽക്കൃഷിയെയും നെൽകർഷകരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏലാസമിതി ഭാരവാഹികൾ മുഖ്യ മന്ത്രിക്കും കൃഷി വകുപ്പ് മന്ത്രി, കൃഷി ഡയറക്ടർ, സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ എന്നിവർക്ക് നിവേദനം നൽകി.

Advertisement
Advertisement