ക്രിസ്മസ്, പുതുവത്സരം: സ്വകാര്യ ബസുകളിൽ ടിക്കറ്റ് കൊള്ള

Wednesday 13 December 2023 1:35 AM IST

മലപ്പുറം: ക്രിസ്മസ്, പുതുവത്സര തിരക്കുമൂലം ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റില്ലാത്ത സാഹചര്യം മുതലെടുത്ത് അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള. ഈ മാസം 20 മുതൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാക്കിയാണ് കൊള്ളയടി. ബംഗളൂരു- തിരുവനന്തപുരം എ.സി സ്ലീപ്പറിന് 3,​650- 4,​000 രൂപയാക്കി. സാധാരണ നിരക്ക് 1,​600 രൂപ. 1,300 രൂപയായിരുന്ന എ.സി സെമി സ്ലീപ്പറിന് 3,500 രൂപ വരെ.

കെ.എസ്.ആർ.ടി.സിയിലും കർണാടക സർക്കാർ ബസുകളിലും റിസർവേഷൻ ഏതാണ്ട് ഫുൾ ആയതുകൂടി മുതലെടുത്താണ് സ്വകാര്യ ബസുകളുടെ തോന്നുംപടിയുള്ള വർദ്ധന. സ്പെഷ്യലടക്കം 45 സർവീസുകൾ കെ.എസ്.ആർ.ടി.സിയും 67 സർവീസുകൾ കർണാടകവും നടത്തുന്നുണ്ട്. 22, 23 തീയതികളിൽ കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റില്ല. 24ന് ഏതാനും സീറ്റ് മാത്രം. 20 മുതൽ ജനുവരി മൂന്നുവരെയാണ് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്.

സ്വകാര്യ ബസുകൾ

(കൂട്ടിയ നിരക്ക്, സാധാരണ നിരക്ക് ബ്രാക്കറ്റിൽ)

ബംഗളൂരു- കൊച്ചി

എ.സി സ്ലീപ്പർ....................... 3,​350- 4,​400 (1,​400- 1,​500)

എ.സി സെമി സ്ലീപ്പർ............3,​000- 3,​200 (1,260- 1,200)

ബംഗളൂരു- തിരുവനന്തപുരം

എ.സി സ്ലീപ്പർ........................4,​000- 3,​650 (1,​600- 1,​700)

എ.സി സെമി സ്ലീപ്പർ........... 3,100- 3,500 (1,​300- 1,​500)

 ബംഗളൂരു- കോഴിക്കോട്

എ.സി സ്ലീപ്പ‌‌ർ.........................2,800- 3,250 (1,000-1,250)

സെമി സ്ലീപ്പർ.........................2,200- 2,800 (900-1,000)

കെ.എസ്.ആർ.ടി.സി

ബംഗളൂരു- തിരുവനന്തപുരം

എ.സി മൾട്ടി ആക്സിൽ.......... 1,​491

ഡീലക്സ് എയർബസ്............. 900- 1,021

സ്വിഫ്റ്റ് എ.സി സ്ലീപ്പർ.............1,660

ബംഗളൂരു- കോഴിക്കോട്

എ.സി മൾട്ടി ആക്സിൽ.......... 940

ഡീലക്സ് എയർ‌ബസ്............. 631- 711

സൂപ്പർ എക്സ്‌‌പ്രസ്.................566

ബംഗളൂരു - കൊച്ചി

എ.സി മൾട്ടി ആക്സിൽ........ 1,​491

ഡിലക്സ്................................ 784 -1,001

കർണ്ണാടക ആർ.ടി.സി

ബംഗളൂരു - തിരുവനന്തപുരം

ഐരാവത്........................ 1,​882

ബംഗളൂരു- കൊച്ചി

എ.സി സ്ലീപ്പർ.....................1,890- 2,​010

ഐരാവത്........................ 1,​494-1,​508

രാജഹംസ.......................... 927

ബംഗളൂരു- കോഴിക്കോട്

എ.സി സ്ലീപ്പർ................... 1,​318

ഐരാവത്........................1,022 -1,944

രാജഹംസ........................ 1,277

''യാത്രക്കാരുടെ തിരക്കും റിസർവേഷന്റെ എണ്ണവും അനുസരിച്ച് പ്രത്യേക സർവീസ് നടത്താൻ ഓരോ യൂണിറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്

-ജി.പി. പ്രദീപ് കുമാർ,

എക്സി. ഡയറക്ടർ (ഓപ്പറേഷൻസ്),

കെ.എസ്.ആർ.ടി.സി