കേരള സർവകലാശാല അറിയിപ്പുകൾ
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്‌സി.
ജ്യോഗ്രഫി, കമ്പ്യൂട്ടർ സയൻസ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള
അപേക്ഷകൾ 26 നകം www.slcm.keralauniversity.ac.in മുഖേന
ഓൺലൈനായി സമർപ്പക്കണം. അപേക്ഷാഫീസ് എസ്.എൽ.സി.എം ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ
സ്വീകരിക്കുകയുളളൂ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.പി.എ. വയലിൻ, സെപ്റ്റംബർ 2023 പരീക്ഷയുടെ
പ്രാക്ടിക്കൽ 18 മുതൽ 20 വരെ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത
കോളേജിൽ നടക്കും.
കമ്പൈയ്ൻഡ് ഒന്നും രണ്ടും സെമസ്റ്റർ, മെയ് 2023 (2013 സ്‌കീം)
പ്രാക്ടിക്കൽ പരീക്ഷ 13111 - ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിംഗ്
വർക്ക്‌ഷോപ്പ് (ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണക്കേഷൻ എൻജിനീയറിംഗ് ബ്രാഞ്ച്) 20 ന് കാര്യവട്ടം യൂണവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനീയറിംഗിൽ നടക്കും.
ടൈംടേബിൾ
ആറ്, എട്ട് സെമസ്റ്റർ പഞ്ചവർഷ എം.ബി.എ.
ഇന്റഗ്രേറ്റഡ് പരീക്ഷകളുടെ പ്രോജക്ട്, വർക്ക് എക്‌സ്പീരിയൻസ് വൈവകളുടെ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബി.ടെക്. (2013 സ്‌കീം), സെപ്റ്റംബർ 2023
പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന
ഒന്നാം സെമസ്റ്റർ ബി.എ. എക്കണോമിക്‌സ് ആൻഡ് മീഡിയ
സ്റ്റഡീസ്, ഫെബ്രുവരി 2022 പരീക്ഷയുടെ സൂക്ഷ്മപരശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള
വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡ്/ഹാൾടിക്കറ്റുമായി 18
മുതൽ 26 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഇ.ജെ -III (മൂന്ന്) സെക്ഷനിൽ ഹാജരാകണം.
മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി., ജൂൺ 2023
(എസ്.എൽ.സി.എം ) (2021 അഡ്മിഷൻ) പരീക്ഷയുടെ സൂക്ഷ്മപരശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള
വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി
18, 19, 20 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഇ.ജെ-എക്സ് (പത്ത്)
എത്തച്ചേരണം.
പരീക്ഷാ വിജ്ഞാപനം
നാലാം സെമസ്റ്റർ ബി.ടെക്. (2013 സ്‌കീം), ഡിസംബർ 2023
(സപ്ലിമെന്ററി ആൻഡ് സെഷണൽ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.