'സമ്പുഷ്ടീകരിച്ച അരി പോഷക സമ്പന്നം'
Tuesday 19 December 2023 1:42 AM IST
തിരുവനന്തപുരം: പോഷകാഹാരക്കുറവ് പരിഹരിക്കാൻ സമ്പുഷ്ടീകരിച്ച അരി (ഫോർട്ടിഫൈഡ് റൈസ്) കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ബദലാണെന്ന് ഐ.ഐ.ടി ഖൊരഗ്പൂരിലെ ഫുഡ് ടെക്‌നോളജി എമെരിറ്റസ് പ്രൊഫസർ ഡോ. എച്ച്.എൻ മിശ്ര പറഞ്ഞു. സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി സംഘടിപ്പിച്ച യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്പുഷ്ടീകരിച്ച അരി ഉത്പാദനച്ചെലവ് കുറഞ്ഞതും പോഷകസമ്പന്നവും കാര്യക്ഷമവും സുസ്ഥിരവുമാണ്. പോഷകാഹാരക്കുറവും വിളർച്ചയും മറികടക്കാൻ ഇത് സഹായിക്കും.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 37% ഗർഭിണികളിലും അഞ്ച് വയസ്സിന് താഴെയുള്ള 40% കുട്ടികളിലും അയണിന്റെ കുറവുണ്ട്.