ബാർബർ ഷോപ്പ് കത്തിനശിച്ചു

Thursday 21 December 2023 12:27 AM IST

ശാസ്താംകോട്ട: മുതുപിലാക്കാട് ഊക്കൻ മുക്ക് ജംഗ്ഷനിൽ ബാർബർ ഷോപ്പ് കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് സംഭവം.7 മണിക്ക് ശേഷം ഷോപ്പ് അടച്ച് ഉടമ പോയതിന് ശേഷമാണ് തീ കത്തിയത്.കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കി. കടയിൽ ഉണ്ടായിരുന്ന ഇൻവർട്ടർ ഷോർട്ട് ആയതാവാം തീ പിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം.ഇൻവർട്ടറും ബാറ്ററിയും പൂർണമായും കത്തി നശിച്ചു.കടയ്ക്കുള്ളിലെ സീലിംഗ് കത്തിനശിച്ചു. തൊട്ടടുത്തെ ബേക്കറിയിലേക്കും പുക പടർന്നെങ്കിലും നാശനഷ്ടമില്ല.

Advertisement
Advertisement