കൂട്ടധർണ 

Thursday 21 December 2023 11:07 PM IST

മലപ്പുറം: കേന്ദ്രസർക്കാർ തുടർന്നുവരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി 2024 ജനുവരി അഞ്ചിന് മലപ്പുറം സിവിൽ സ്‌റ്റേഷൻ പരിസരത്ത് നടത്തുന്ന കൂട്ട ധർണ വിജയിപ്പിക്കണമെന്ന് അസോസിയേഷൻ മലപ്പുറം മേഖല കമ്മിറ്റി എല്ലാ മുതിർന്ന പൗരന്മാരോടും അഭ്യർത്ഥിച്ചു. വയോജന നയം രൂപീകരിക്കുക, വാർദ്ധക്യ കാല പെൻഷൻ കേന്ദ്ര വിഹിതം 200 രൂപയിൽ നിന്നും 5000 രൂപയായി വർദ്ധിപ്പിക്കുക, മുതിർന്ന പൗരന്മാർക്ക് ലഭിച്ചിരുന്ന റെയിൽവേ യാത്ര കൂലി ഇളവ് പുനസ്ഥാപിക്കുക, വയോജന നയം രൂപീകരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അസോസിയേഷൻ ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്തുന്നത്. യോഗത്തിൽ മേഖലാ പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജോയ് ജോൺ റിപ്പോർട്ട് വച്ചു. ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് കെ.വി.ശിവരാമൻ, മേഖലാ ട്രഷറർ എ.കെ.വേലായുധൻ, പാർവതി കുട്ടി, വിവിധ യൂണിറ്റ് കമ്മിറ്റി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Advertisement
Advertisement