സമ്മേളനം

Thursday 21 December 2023 11:11 PM IST

മലപ്പുറം: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ഉപജില്ലാ സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് എം. ഹുസൈൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് പി. ഫൈറോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ.റഷീദ് പന്തല്ലൂർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ. റിയാസലി, കെ.എം. ഷബീർ എന്നിവർ സംസാരിച്ചു. ഈ വർഷം സർവ്വിസിൽ നിന്ന് വിരമിക്കുന്ന എൻ.ബഷീർ, കെ.മറിയുമ്മ, വി.പി. .സുഹ്റ എന്നിവർക്ക് സമ്മേളനത്തിൽ വെച്ച് യാത്രയയപ്പ് നൽകി. ഭാരവാഹികളായി പി.ഫൈറൂസ് (പ്രസിഡന്റ്), നിസാർ മുതുക്കാട്ടിൽ, കെ.ശറഫുന്നീസ (വൈസ് പ്രസിഡന്റുമാർ ), കെ.എം.ഷബീർ (ജനറൽ സെക്രട്ടറി ), ഹാദിൽ നരയൻകുന്നൻ, കെ.മുഹമ്മദ് റാഷിദ് (ജോയിന്റ് സെക്രട്ടറിമാർ), കെ.എം. മുഖ്സിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി എം.സാജിദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Advertisement
Advertisement