കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ ഞെരുക്കുന്നു: തോമസ് ഐസക്

Friday 22 December 2023 2:05 AM IST

തൃശൂർ: കേന്ദ്ര സർക്കാർ തങ്ങൾക്ക് ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയും രാഷ്ട്രീയമായി അസ്ഥിരപ്പെടുത്തുകയുമാണെന്ന് മുൻമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. വി.വി.രാഘവൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി

'സാമ്പത്തിക ഫെഡറലിസം: കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവ തലങ്ങളിലും സംസ്ഥാന അധികാരം കേന്ദ്രം കവർന്നെടുക്കുന്നു. കിഫ്ബി വായ്പകളും പെൻഷൻ ബോർഡ് വായ്പകളും മുൻകാല പ്രാബല്യത്തോടെ സർക്കാരിന്റെ കടപരിധിയിൽ ഉൾപ്പെടുത്തി സാമ്പത്തിക ഭദ്രത തകർക്കുകയാണ്. കോൺഗ്രസ് എം.പിമാർ ബി.ജെ.പിക്കൊപ്പം ചേർന്ന് കേരളത്തെ ദ്രോഹിക്കുന്നു. ഈ പ്രതിസന്ധിയെ മറികടക്കാൻ ബി.ജെ.പിയെ അധികാരത്തിൽ നിന്നു പുറത്താക്കണം. അതിനായി തിരഞ്ഞെടുപ്പിൽ കൂടുതൽ ഇടതുപക്ഷ എം.പിമാരെ വിജയിപ്പിക്കണമെന്നും ഐസക് കൂട്ടിച്ചേർത്തു.

Advertisement
Advertisement