റഷ്യക്കാർ മനസറി‌ഞ്ഞ് വിളമ്പി സ്വാമിമാർക്ക്

Monday 25 December 2023 12:19 AM IST
അടിയൂർ ശ്രീകൃഷ്ണാ ക്ഷേത്രത്തിൽ റഷ്യൻ സ്വദേശികൾ സ്വാമിമാർക്ക് ഭക്ഷണം വിളമ്പുന്നു

വടകര:അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ അയ്യപ്പസ്വാമിമാർക്കും ഭക്തൻമാർക്കും കടൽ കടന്നെത്തിയ റഷ്യൻ പൗരന്മാർ ഭക്ഷണമൊരുക്കി.

അഴിയൂർ ഗ്രീൻസ് ആയൂർവ്വേദ ആശുപത്രിയിൽ എത്തിയ റഷ്യയിലെ പ്രശസ്ത്ഥനായ യോഗചാര്യൻ ആൻഡ്രി വെർബയുടെ ശിഷ്യൻമ്മാരും യോഗാ തെറാപ്പിസ്റ്റുമാരുമായ കാട്ടിയ, സ്വയത്ത, ഈറ, റൂസ്തമ്മ്, ലെന, ടിമോഫിയ്, കിരീൽ, ഈറ യൂറ, ഓല,ഷന്ന എന്നീ ശ്രീ കൃഷ്ണ ഭക്തൻമാരാണ് ക്ഷേത്രത്തിൽ സ്വാമിമാർക്കായി ഭക്ഷണമൊരുക്കിയത്. മണ്ഡലകാല ആരംഭം മുതൽ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരാണ് ഇവർ. നേരത്തെ വിദേശി ദമ്പതിമാരായിട്ടുള്ളവരുടെ വിവാഹങ്ങളും ഈ ക്ഷേത്രത്തിൽ നടന്നിട്ടുണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മിഖേയൽ കഴിഞ്ഞ 9 വർഷത്തോളമായി മാലയിട്ട് ശബരിമല ദർശനം നടത്തുന്നുണ്ട്. മിഖായേൽ (മിക്കു) വേണുഗോപാലക്ഷേത്രത്തിലെ എല്ലാ ചിട്ടവട്ടങ്ങളും മനഃപാഠമാണ്. റഷ്യയുടെ തലസ്ഥാന നഗരിയായ മോസ്ക്കോയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരാണ് ജൂൺ, ഡിസംബർ മാസങ്ങളിൽ ഗ്രീൻസ് ആയുർവ്വേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചേരുന്നത്. ചികിത്സയുടെ ഇടവേളകളിൽ മനഃശ്ശാന്തി തേടിയാണ് മണ്ഡലകാലം മുഴുവൻ ഇവർ അമ്പലങ്ങളിൽ സജീവമാകുന്നത്.

Advertisement
Advertisement