സംസ്ഥാനത്ത് നാലുപേർക്ക് കൂടി കൊവിഡ് ജെ എൻ വൺ സ്ഥിരീകരിച്ചു,​ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Sunday 24 December 2023 9:34 PM IST

തിരുവനന്തപുരം: അതിവ്യാപന ശേഷിയുള്ള കൊവിഡ് ഉപവകഭേദമായ ജെഎൻ വൺ സംസ്ഥാനത്ത് നാലുപേർക്ക് കൂടി സ്ഥിരീകരിച്ചു. സാമ്പിൾ പരിശോധനയിലാണ് കോഴിക്കോട്ട് നാലുപേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദമാണിത്. രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരാൾക്ക് ട്രാവൽ ഹിസ്റ്ററി ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അതിനാൽ ഈ വകഭേദത്തിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ക്രിസ്‌മസ് ,​ പുതുവത്സര,​ ഉത്സവ സീസൺ ആയതിനാൽ രോഗം വ്യാപിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം. പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.

അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ആക്ടീവ് കേസുകളുട എണ്ണം മൂവായിരമായി. രാജ്യത്ത് കൊവിഡ് ബാധിച്ചവരിൽ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്.