പുതുവർഷത്തെ വരവേല്ക്കാൻ ഒളിമ്പിക്‌സ് കലണ്ടർ

Wednesday 27 December 2023 10:54 PM IST

2024 പാരീസ് ഒളിമ്പിക്‌സിനെ വരവേല്ക്കാനും ഒളിമ്പിക്സിലെ ഇന്ത്യൻ മെഡൽ ജേതാക്കളെ ആദരിക്കാനുമായി കലണ്ടർ തയ്യാറാക്കി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം മുൻ മേധാവി ഡോ.എം.സി.വസിഷ്ഠ് .
പ്രൈഡ് ഓഫ് ഇന്ത്യ എന്ന പേരിലുള്ള കലണ്ടർ ഒളിമ്പിക്‌സിൽ മെഡലുകൾ സമ്മാനിച്ച ഇന്ത്യക്കാർക്കുള്ള ആദരവ് കൂടിയാണ്. 10 സ്വർണ്ണമെഡലുകളും 9 വെള്ളിമെഡലുകളും 16 വെങ്കലമെഡലുകളും ഉൾപ്പടെ 35 മെഡലുകളാണ് ഇന്ത്യ ഇന്നേവരെ ഒളിമ്പിക്‌സിൽ നേടിയിട്ടുള്ളത്. ഈ 35 മെഡൽ ജേതാക്കളെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും ഈ കലണ്ടറിൽ ഉണ്ട്. സ്‌പോർട്‌സ് ദേശീയ ഉദ്ഗ്രഥനത്തിന് എന്നതാണ് ഈ കലണ്ടർ മുന്നോട്ട് വെക്കുന്ന ആശയം.

Advertisement
Advertisement