കാമ്പയിന് തുടക്കം

Friday 29 December 2023 12:05 AM IST
സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൾ റഷീദിന് അന്നഹ്ദ അഡൈ്വസറി ബോർഡ് മെമ്പർ ഉസ്താദ് ഷറഫുദ്ദീൻ ഹുദവി അന്നഹ്ദ ബാല മാസികയുടെ കോപ്പി കൈമാറുന്നു

കോട്ടക്കൽ: പറപ്പൂർ സബീലുൽ ഹിദായ ഇസ്ലാമിക് കോളേജ് പുറത്തിറക്കുന്ന അന്നഹ്ദ അറബിക് ഇന്റർനാഷണൽ ദ്വൈമാസികയുടെ കിഡ്സ് എഡിഷൻ 'അന്നഹ്ദ അസ്വഗീറ'യുടെ പ്രചാരണ കാമ്പയിന് തുടക്കമായി. പറപ്പൂർ ഐ.യു.എച്ച്.എസ്.എസ് ഹയർ സെക്കന്ററി സ്‌കൂൾ കാമ്പയിനിന്റെ ആദ്യവരിക്കാരായി ചേർന്നു. 17വർഷമായി ദ്വൈമാസികയായി പുറത്തിറക്കുന്നുണ്ടെങ്കിലും കിഡ്സ് എഡിഷന് ഈ വർഷമാണ് തുടക്കം കുറിച്ചത്.
സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൾ റഷീദിന് അന്നഹ്ദ അഡ്വൈസറി ബോർഡ് മെമ്പർ ഉസ്താദ് ഷറഫുദ്ദീൻ ഹുദവി അന്നഹ്ദ ബാല മാസികയുടെ കോപ്പി കൈമാറി.

Advertisement
Advertisement