ഐ.എം.എ ദേശീയ ഭാരവാഹികൾ ചുമതലയേറ്റു

Friday 29 December 2023 2:13 AM IST

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ദേശീയ പ്രസിഡന്റായി മലയാളിയായ ഡോ.ആർ.വി.അശോകനും ദേശീയ സെക്രട്ടറി ജനറലായി ഡോ.അനിൽ കുമാർ നായകും (ഗുജറാത്ത്) ചുമതലയേറ്റു. കോവളത്ത് നടന്ന ദേശീയ സമ്മേളനത്തിൽ വൈസ് പ്രസിഡന്റുമാരായി ഡോ.ഗുണശേഖരൻ (തമിഴ്‌നാട്), ഡോ.ശിവകുമാർ ഉത്തരെ (മഹാരാഷ്ട്ര), ഡോ.സുരേഷ് ഗുട്ട (തെലങ്കാന), ഡോ.അശോക് ഷർദ്ദ (രാജസ്ഥാൻ), ജോയിന്റ് സെക്രട്ടറിമാരായി ഡോ.മുനീഷ് പ്രഭാകർ (ഹരിയാന), ഡോ.പ്രകാശ് ലാൽ ചന്ദാനി (ഡൽഹി), ഡോ.വെങ്കടചെലപതി (കർണ്ണാടക), ഡോ.പ്രദീപ് കുമാർ നിമാനി (ബംഗാൾ), ഫിനാൻസ് സെക്രട്ടറിയായി ഡോ. ഷിദിജ് ബാലി (ഡൽഹി) എന്നിവരും സ്ഥാനമേറ്റു.

ദേശീയ പ്രസിഡന്റാകുന്ന അഞ്ചാമത്തെ മലയാളിയാണ് ആർ.വി.അശോകൻ. ഡോ.സി.ഒ.കരുണാകരൻ,ഡോ.വി.സി.വേലായുധൻപിള്ള, ഡോ.പി.വി.ജോർജ്, ഡോ.മാർത്താണ്ഡപിള്ള എന്നിവരാണ് നേരത്തെ പ്രസിഡന്റായിരുന്നത്. ഡോ.അശോകൻ ഐ.എം.എ ദേശീയ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Advertisement
Advertisement