കർഷകർക്ക് ആശ്വാസമായി വിള ഇൻഷ്വറൻസ് പദ്ധതി

Saturday 30 December 2023 12:37 AM IST

കോലഞ്ചേരി: കാലാവസ്ഥാമാറ്റം ഭയക്കേണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതി കർഷകർക്ക് ഏറെ ആശ്വാസമാകുന്നു. കേന്ദ്രകൃഷി മന്ത്റാലയവും സംസ്ഥാന കൃഷിവകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്നതാണ് പദ്ധതി. ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്‌സിഡിയായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകും. ബാക്കി തുക കർഷകർ അടയ്ക്കണം.

വിള ഇൻഷ്വറൻസിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തിയായ കാ​റ്റ് എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷ്വറൻസ് പരിരക്ഷയും ലഭ്യമാണ്. വിളയുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് കമ്മി​റ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കും. നഷ്ടമുണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവനയേയും ഇൻഷ്വറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലവും അറിയിക്കണം. കൂടാതെ കാലാവസ്ഥയുടെ ഡാ​റ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക് ലഭ്യമാണ്.

 പ്രതികൂല കാലാവസ്ഥയിൽ ഇൻഷ്വറൻസ്

ഉണക്ക്, രോഗ സാദ്ധ്യതയുള്ള കാലാവസ്ഥ, മഴക്കുറവ് , കൂടിയ താപനില, നേർത്ത മഴ, സീസൺ തെ​റ്റിയുള്ള മഴ എന്നീ പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങൾ ഉണ്ടായാൽ കാലാവസ്ഥയുടെ ഡാ​റ്റ അനുസരിച്ചു അതതു പഞ്ചായത്തുകളിൽ ഇൻഷ്വറൻസ് എടുത്ത കർഷകർക്ക് യാതൊരു അപേക്ഷയും നൽകാതെ നേരിട്ട് അവരുടെ അക്കൗണ്ടുകളിൽ ലഭ്യമാകും വിധമാണ് പദ്ധതി.

അടക്കേണ്ട തുക (രൂപ)​

നെല്ല് സെന്റിന് 4.8

കുരുമുളക് 10

പച്ചക്കറികൾ 8

മരച്ചീനി 25
ജാതി 11
കൊക്കോ 12
വാഴ 35
പൈനാപ്പിൾ 12
ഇഞ്ചി 20
മഞ്ഞൾ 12
കരിമ്പ് 12
റബർ 20
ഗ്രാമ്പു 11

തെങ്ങ് 20
മാവ് 30
എള്ള് 2.40
കിഴങ്ങു വർഗങ്ങൾ 8
കവുങ്ങ് 20
കശുമാവ് 12
വെ​റ്റില 20
പയറുവർഗങ്ങൾ 2.40
ചെറുധാന്യങ്ങൾ 1.80

Advertisement
Advertisement