ആഘോഷമായി ധർമ്മപതാക ഘോഷയാത്ര

Saturday 30 December 2023 12:02 AM IST

കോട്ടയം: ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ഇന്ന് ശിവഗിരിയിൽ ഉയർത്താനുള്ള ധർമ്മപതാകയും വഹിച്ചുള്ള രഥഘോഷയാത്ര, തീർത്ഥാടനത്തിന് ശ്രീനാരായണ ഗുരുദേവൻ അനുഗ്രഹാനുമതി നൽകിയ നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്ര മുറ്റത്തെ തേൻമാവിൻ ചുവട്ടിൽ നിന്നാരംഭിച്ച് ഇന്നലെ വൈകിട്ടോടെ ശിവഗിരിയിലെത്തി. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷിൽ നിന്ന് യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ് എന്നിവർ പതാക ഏറ്റുവാങ്ങി.

പതാക ഘോഷയാത്രാ സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ, യൂണിയൻ സെക്രട്ടറി ആർ. രാജീവ്, കൗൺസിലർ എം.ജി. സജീഷ് കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ ആഘോഷമായി പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധ യൂണിയനുകളും മറ്റു ശ്രീനാരായണ പ്രസ്ഥാനങ്ങളും വഴിയിലുടെ നീളം സ്വീകരണം നൽകി.

ശി​വ​ഗി​രി​:​ഇ​ന്ന​ത്തെ
ക​ലാ​പ​രി​പാ​ടി​കൾ

ശി​വ​ഗി​രി​:​ ​തീ​ർ​ത്ഥാ​ട​ന​ ​ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​രാ​ത്രി​ 7​ന് ​സി​നി​മാ​താ​രം​ ​ദേ​വ​ൻ​ ​നി​ർ​വ്വ​ഹി​ക്കും.​ ​കൊ​ല്ലം​ ​കാ​ളി​ദാ​സ​ ​ക​ലാ​കേ​ന്ദ്രം​ ​ചെ​യ​ർ​മാ​നും​ ​ന​ട​നു​മാ​യ​ ​ഇ.​എ.​രാ​ജേ​ന്ദ്ര​നും​ ​സം​ബ​ന്ധി​ക്കും.​ 8.30​ന് ​ശി​വ​ഗി​രി​ ​ശ്രീ​നാ​രാ​യ​ണ​ ​മെ​ഡി​ക്ക​ൽ​ ​മി​ഷ​ൻ​ ​ആ​ശു​പ​ത്രി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ക​ൾ​ച്ച​റ​ൽ​ ​പ്രോ​ഗ്രാം,​​​ 9.30​ന് ​എ​സ്.​ആ​ർ.​കാ​വ്യ​മ​യി​യു​ടെ​ ​ഡാ​ൻ​സ്,​​​ 10​ന് ​അ​ലോ​ഷി​ ​ആ​ദം​സും​ ​ആ​വ​ണി​ ​മ​ൽ​ഹാ​റും​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​മെ​ഹ്ഫി​ൽ,​​​ 1​ന് ​കാ​യി​ക്ക​ര​ ​വി​പി​ൻ​ച​ന്ദ്ര​പാ​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ച​ണ്ഡാ​ല​ഭി​ക്ഷു​കി​ ​ക​ഥാ​പ്ര​സം​ഗം,​​​ 2​ന് ​പി​ന്ന​ണി​ ​ഗാ​യ​ക​ൻ​ ​പ്രേം​ജി​ ​കെ​ ​ഭാ​സി​യു​ടെ​ ​സം​ഗീ​ത​ ​സ​ദ​സ്.

ശി​വ​ഗി​രി​യിൽ
മൃ​ഗ​സം​ര​ക്ഷണ
വ​കു​പ്പ് ​പ​വ​ലി​യൻ

ശി​വ​ഗി​രി​:​ ​തീ​ർ​ത്ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ശി​വ​ഗി​രി​ ​ട​ണ​ൽ​ ​വ്യൂ​വി​ൽ​ ​കാ​ർ​ഷി​ക​ ​വ്യാ​വ​സാ​യി​ക​ ​വി​പ​ണ​ന​ ​മേ​ള​യി​ൽ​ ​ഒ​രു​ക്കി​യ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ന്റെ​ ​പ​വ​ലി​യ​ൻ​ ​മ​ന്ത്രി​ ​ചി​ഞ്ചു​ ​റാ​ണി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ൻ​റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ,​ ​തീ​ർ​ത്ഥാ​ട​ന​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ,​ ​സ്വാ​മി​ ​ബോ​ധി​തീ​ർ​ഥ,​ ​അ​ഡ്വ​:​ ​വി​ ​ജോ​യ് ​എം.​എ​ൽ.​എ,​ ​മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ ​എം.​ ​ലാ​ജി,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​സ്മി​താ​ ​സു​ന്ദ​രേ​ശ​ൻ,​ ​ഡോ.​ ​കൃ​ഷ്ണ​കു​മാ​ർ,​ ​അ​രു​ൺ​കു​മാ​ർ,​ ​എ​ക്സി​ബി​ഷ​ൻ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​എം​ ​ജ​യ​രാ​ജു,​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ലെ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

വ​ൻ​ ​പു​സ്തകശേ​ഖ​ര​വു​മാ​യി
ശി​വ​ഗി​രി​ ​മ​ഠം​ ​ബു​ക്ക് ​സ്റ്റാൾ

ശി​വ​ഗി​രി​ ​:​ ​'​വി​വേ​കം​ ​താ​നെ​ ​വ​രു​മോ​?​ ​വ​രി​ല്ല​ ​യ​ത്നി​ക്ക​ണം.​ ​ന​ല്ല​ ​പു​സ്ത​ക​ങ്ങ​ൾ​ ​വാ​യി​ക്ക​ണം​'.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ദി​വ്യ​മാ​യ​ ​ഉ​പ​ദേ​ശം​ ​സ്വീ​ക​രി​ച്ച്ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന് ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​രു​ന്ന​ ​ശി​വ​ഗി​രി​ ​ബു​ക്ക് ​സ്റ്റാ​ളി​ൽ​ ​ഗു​രു​വു​മാ​യി
ബ​ന്ധ​പ്പെ​ട്ട​ ​വ​ൻ​ ​പു​സ്ത​ക​ ​ശേ​ഖ​രം.
ഗു​രു​ദേ​വ​ ​കൃ​തി​ക​ളും​ ​ഗു​രു​വി​ന്റേ​യും​ ​ഗു​രു​ദേ​വ​ ​ശി​ഷ്യ​രു​ടേ​യും​ ​ജീ​വി​ത​ ​ച​രി​ത്ര​വും​ ​മ​റ്റ് ​സാ​മൂ​ഹി​ക​ ​പ​രി​ഷ്ക​ർ​ത്താ​ക്ക​ളെ​യും​ ​എ​സ്.​എ​ൻ.​ഡി.​പി.​ ​യോ​ഗ​ത്തി​ന്റെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​നാാ​ളി​തു​ ​വ​രെ​യു​ള്ള​ ​നേ​താ​ക്ക​ളെ​യും​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ ​പു​സ്ത​ക​ങ്ങ​ളും​ ,​ ​വി​വി​ധ​ ​രീ​തി​യി​ലു​ള്ള​ ​ഗു​രു​ദേ​വ​ ​ചി​ത്ര​ങ്ങ​ളും​ ​ല​ഭ്യ​മാ​ണ്.​ ​മൂ​ർ​ക്കോ​ത്ത് ​കു​മാ​ര​ൻ,​ ​പ്രൊ​ഫ.​ ​എം.​കെ.​ ​സാ​നു​ ​തു​ട​ങ്ങി​യ​വ​ർ​ ​ര​ചി​ച്ച​ ​ഗു​രു​ദേ​വ​ന്റെ​ ​ജീ​വി​ത​ ​ച​രി​ത്ര​വും​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​യു​ടെ​ ​വി​വി​ധ​ ​ഭാ​ഷ​ക​ളി​ലെ​ ​ഒ​ട്ടേ​റെ​ ​പു​സ്ത​ക​ങ്ങ​ളും​ ​ബു​ക്ക് ​സ്റ്റാ​ളി​ൽ​ ​നി​ന്നും​ ​കൊ​ടി​മ​ര​ത്തി​ന് ​സ​മീ​പ​ത്തെ​ ​മ​ഠ​ത്തി​ന്റേ​യും​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​സ​ഭ​യു​ടേ​യും​ ​താ​ൽ​ക്കാ​ലി​ക​ ​സ്റ്റാ​ളു​ക​ളി​ൽ​ ​നി​ന്നും​ ​ല​ഭ്യ​മാ​കും.

Advertisement
Advertisement