തീർത്ഥാടക പ്രവാഹത്തെ വരവേൽക്കാൻ ശിവഗിരി
ശിവഗിരി: പീതശോഭയിലായ ശിവഗിരിക്കുന്നും പ്രാന്തങ്ങളും ഗുരുനാരായണ മന്ത്രങ്ങളാൽ മുഖരിതം. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തീർത്ഥാടകർ വ്രതശുദ്ധിയോടെ ശിവഗിരിയിൽ എത്തിക്കൊണ്ടിരുന്നു. ഇന്നലെയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശിവഗിരിയിലെക്കെത്തിച്ചേർന്നുകൊണ്ടിരിക്കുന്ന തീർത്ഥാടക സഹസ്രങ്ങളെ വരവേൽക്കാൻ
ശിവഗിരി ഒരുങ്ങിക്കഴിഞ്ഞു.
. ശാരദാമഠം, വൈദികമഠം, റിക്ഷാ മണ്ഡപം, ബോധാനന്ദസ്വാമി സമാധി മണ്ഡപം, മഹാസമാധി മന്ദിരം എന്നിവിടങ്ങളിൽ ദർശനത്തിനും വഴിപാട് സമർപ്പണത്തിനും ആവശ്യമായ എല്ലാ സഹായവും വോളന്റിയർമാർ നൽകും. പൊലീസിന്റെ സേവനവുമുണ്ട്. ഗുരുധർമ്മ പ്രചരണസഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും പ്രവർത്തകർ പ്രത്യേക യൂണിഫാറത്തിൽ തീർത്ഥാടകരെ സഹായിക്കാൻ കർമ്മനിരതരാണ്. ശിവഗിരി കർമ്മയോഗയുടെ പ്രത്യേക സ്റ്റാളുകളിൽ തീർത്ഥാടകർക്ക് ബാഗുകളും ചെരിപ്പും സൂക്ഷിക്കാം.. വഴിപാട് കൗണ്ടറുകളിൽ തിക്കുംതിരക്കും ഒഴിവാക്കാനായി ജീവനക്കാർക്ക് പുറമെ കൂടുതൽ പേരെ നിയോഗിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ കൗണ്ടറുകളിലും വഴിപാടിനുളള ടിക്കറ്റുകൾ ലഭിക്കും. പ്രത്യേക എൻക്വയറി കൗണ്ടറും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏറെ ദിവസങ്ങൾക്ക് മുമ്പേ തീർത്ഥാടനത്തിൽ പങ്കെടുക്കാനായി വർക്കലയിലെത്തി ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളിൽ താമസമാക്കിയവർ അനേകമാണ്. . തീർത്ഥാടന ദിവസങ്ങളിൽ അതിഥികളായെത്തിയ അന്യനാട്ടുകാരെ സഹായിക്കുവാനും അവർക്ക് ഭക്ഷണവും താമസസൗകര്യവും ഏർപെടുത്താനും വ്യക്തികളും സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്. യാത്രാമദ്ധ്യേയും പദയാത്രികരായെത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലും , ആഹാരവും ലഘുഭക്ഷണവും നൽകി സൽക്കരിക്കുന്നതിലും നാട്ടുകാരും ഉത്സാഹിക്കുന്നു.
രാവിലെ 5 മുതൽ രാത്രി 12 മണി വരെ തീർത്ഥാടന ദിവസങ്ങളിൽ മഹാസമാധിയിലും ശാരദാമഠത്തിലും ഭക്തജനങ്ങൾക്ക് ദർശനം നടത്താം.. സന്ധ്യക്ക് 6 മുതൽ 7 വരെ ഇരു സന്നിധിയിലും ദീപാരാധനയും സമൂഹ പ്രാർത്ഥനയും .. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ശാരദാപൂജ, കുടുംബാർച്ചന, മഹാഗുരുപൂജ എന്നീ വഴിപാടുകൾക്കും സൗകര്യമുണ്ട്. അരവണപ്പായസവും ലഭിക്കും.തീർത്ഥാടന ദിവസങ്ങളിൽ മുഴുവൻ സമയവും ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ , ഗവ. ഹോമിയോ, അലോപ്പതി, ആയുർവ്വേദ അത്യാഹത വിഭാഗങ്ങൾ പ്രവർത്തിക്കും. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി ശിവഗിരിയിലും പരിസരപ്രദേശങ്ങളിലും പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്.
ഹെൽപ് ലൈൻ
ശിവഗിരിമഠം ഓഫീസ്: 9400066230, തീർത്ഥാടനകമ്മിറ്റി ജോ.സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി: 9048963089, ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ: 9447551499, അക്കോമഡേഷൻ കമ്മിറ്റി മനോഹരൻ: 9946955664, 9447004472, ബൈജു (ശിവഗിരിമഠം ഓഫീസ്) : 9447271648, സുദീപ് (എ.ഒ): 99895380200, പി.എസ്.പ്രദീപ്: 9446748006, സഞ്ജു ശശാങ്കൻ: 9995425261, രാജു കല്ലുവിള: 9447504168
ഫോട്ടോ: