അപേക്ഷകരെ അനാവശ്യമായി പീഡിപ്പിക്കരുത്: മുഖ്യമന്ത്രി

Tuesday 02 January 2024 1:49 AM IST

കൊച്ചി: അഴിമതി കുറഞ്ഞാൽ പോരാ, ഇല്ലാതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളെ സേവിക്കുമ്പോൾ എന്തെങ്കിലും കൈപ്പറ്റാമെന്ന് ഉദ്യോഗസ്ഥർ കരുതരുത്. തദ്ദേശ വകുപ്പിന്റെ കെ-സ്‌മാർട്ട് സോഫ്‌റ്റ്‌വെയർ ആപ്ളിക്കേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതി കലയായി സ്വീകരിച്ചവരും അവകാശമാക്കിയവരുമുണ്ട്. ചെയ്ത ജോലിക്കുള്ള ശമ്പളം വാങ്ങുന്നതാണ് അവകാശം. ഉദ്യോഗസ്ഥരുടെ ചുമതല ജനങ്ങളെ സേവിക്കുകയാണ്. അപേക്ഷകർ അനാവശ്യമായി പീഡിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. അഴിമതി കുറച്ചധികം നിലനില്ക്കുന്ന സ്ഥലങ്ങൾ ഏതാണെന്ന് ഇവിടെയുള്ളവ‌ർക്കറിയാം. ചില ശീലങ്ങൾ ഉപേക്ഷിക്കണം. പലരും ഇതെല്ലാം തങ്ങൾ എത്ര കണ്ടതാണെന്ന നിലയ്ക്ക് പഴയ ശീലം തുടരാൻ മെനക്കെടാറുണ്ട്. ഇതിന്റെ ഉദാഹരണം തന്റെ പക്കലുണ്ട്. ആളെ ബുദ്ധിമുട്ടിക്കുന്നതിൽ ചിലർ പ്രാവീണ്യം നേടിയവരാണ്. അപേക്ഷയുടെ ഭാഗമായി പരിഹരിക്കേണ്ട കാര്യങ്ങൾ ഒറ്റത്തവണ തന്നെ പറയാനാകണം. അത് പരിഹരിക്കുന്നതിന് തയ്യാറായാൽ അനുമതി നൽകാം. കാലതാമസം ഒഴിവാക്കണം. അപേക്ഷകരുടെ നിർമ്മാണ പ്രവർത്തനങ്ങൾ, അതുമായി ബന്ധപ്പെട്ട പെർമിറ്റ് എന്നിവ ശരിയായിട്ടുണ്ടാവും എന്നാൽ അനുമതിയാണ് വേണ്ടത്. ഈ സന്ദർഭങ്ങളിൽ പലരും പീഡിപ്പിക്കപ്പെടുകയാണ്. പലരും ലോൺ എടുത്താണ് സംരംഭങ്ങൾ തുടങ്ങുന്നത്. ഇതിന് വലിയ പലിശയാകും.

രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന സംവിധാനം. വിവിധ പോർട്ടലുകൾ വഴിയും ആപ്പുകൾ വഴിയും ലഭിച്ചിരുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. സേവനങ്ങൾക്കായി പ്രവാസികൾ നാട്ടിലേക്കു വരേണ്ട അവസ്ഥ ഇനിയുണ്ടാവില്ല. തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിലൂടെ എല്ലാ ജനങ്ങൾക്കും കെ-സ്മാർട്ട് അടക്കമുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കെ​-​സ്മാ​ർ​ട്ട് ​മൊ​ബൈ​ൽ​ ​ആ​പ്പു​മെ​ത്തു

കെ​-​സ്മാ​ർ​ട്ട് ​മൊ​ബൈ​ൽ​ ​ആ​പ്പ് ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​പു​റ​ത്തി​റ​ക്കി.​ ​കെ​-​സ്മാ​ർ​ട്ട് ​ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​ത​ദ്ദേ​ശ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​ശ​ർ​മ്മി​ള​ ​മേ​രി​ ​ജോ​സ​ഫ് ​നി​ർ​വ​ഹി​ച്ചു.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​പ്രൊ​ഡ​ക്ട് ​ഇ​ന്നൊ​വേ​ഷ​ൻ​ ​സെ​ന്റ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഉ​ല്ലാ​സ് ​തോ​മ​സ് ​നി​ർ​വ​ഹി​ച്ചു.​ 109​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പു​തു​ക്കി​യ​ ​വെ​ബ് ​സൈ​റ്റു​ക​ളു​ടെ​ ​പ്ര​കാ​ശ​നം​ ​സം​സ്ഥാ​ന​ ​ആ​സൂ​ത്ര​ണ​ ​ബോ​ർ​ഡ് ​അം​ഗം​ ​പ്രൊ​ഫ.​ ​ജി​ജു​ ​പി.​ ​അ​ല​ക്‌​സ് ​നി​ർ​വ​ഹി​ച്ചു.​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​കേ​ര​ള​ ​മി​ഷ​നും​ ​ക​ർ​ണാ​ട​ക​ ​മു​നി​സി​പ്പ​ൽ​ ​ഡേ​റ്റ​ ​സൊ​സൈ​റ്റി​യും​ ​ത​മ്മി​ലു​ള്ള​ ​ധാ​ര​ണാ​പ​ത്രം​ ​ചീ​ഫ് ​മി​ഷ​ൻ​ ​ഡ​യ​റ​ക്ട​റും​ ​എ​ക്‌​സി​ക്യു​ട്ടി​വ് ​ഡ​യ​റ​ക്ട​റു​മാ​യ​ ​ഡോ.​ ​സ​ന്തോ​ഷ് ​ബാ​ബു​ ​കെ.​എം.​ഡി.​സി​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​ ​പ്രീ​തി​ ​ഗെ​ഹ്ലോ​ട്ടി​ന് ​കൈ​മാ​റി.
ച​ട​ങ്ങി​ൽ​ ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മേ​യ​ർ​ ​എം.​ ​അ​നി​ൽ​ ​കു​മാ​ർ.​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​ടി.​ജെ.​ ​വി​നോ​ദ്,​ ​കെ.​ജെ.​ ​മാ​ക്സി,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എ​ൻ.​എ​സ്.​കെ.​ ​ഉ​മേ​ഷ്,​ ​സി.​എ​സ്.​എം.​എ​ൽ​ ​സി.​ഇ.​ഒ​ ​ഷാ​ജി​ ​വി.​നാ​യ​ർ,​ ​ജി.​സി.​ഡി.​എ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ ​ച​ന്ദ്ര​ൻ​പി​ള്ള​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Advertisement
Advertisement