കാൽപ്പാദങ്ങൾ കൊണ്ടുള്ള ചിത്ര രചന ശ്രദ്ധേയമായി

Tuesday 02 January 2024 12:59 AM IST
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കാലുകൊണ്ട് അദ്ധ്യാപകനും വിദ്യാർത്ഥികളും ചേർന്ന് ചിത്രം വരയ്ക്കുന്നു

കരുനാഗപ്പള്ളി: പ്രകൃതി സംരക്ഷണ സന്ദേശവുമായി കാൽപ്പാദങ്ങൾ കൊണ്ട് കൂറ്റൻ ചിത്രം വരച്ച് ചിത്രകാരൻ അനിവർണ്ണവും 49 ശിഷ്യരും. വ്യാഴാഴ്ച രാവിലെ 8.30ന് വർണ്ണം ചിത്രരേഖ സ്കൂൾ ഒഫ് ആർട്സിൽ സംഘടിപ്പിച്ച ചടങ്ങിലാണ് 500 സ്ക്വയർ ഫീറ്റ് വലുപ്പത്തിലുള്ള ചിത്രം വരച്ചത്. യു.ആർ.എഫ് ഇന്റർനാഷണൽ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. 2 മണിക്കൂർ 10 മിനിറ്റു കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. .സമാപന സമ്മേളനത്തിൽ സി.ആർ.മഹേഷ്‌ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ എ.സുനിമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോ പാർക്ക്‌, സാജൻ വൈശാഖം, പി.ജി.ശ്രീകുമാർ, എ.രാജേഷ്, കെ.ബാബു, ആതിര സന്തോഷ്‌ എന്നിവർ പങ്കെടുത്തു. ചിത്രരചനയിൽ പങ്കെടുത്ത അദ്ധ്യാപകനെയും വിദ്യാർത്ഥികളെയും സി.ആർ.മഹേഷ് എം.എൽ.എ ചടങ്ങിൽ ആദരിച്ചു.

Advertisement
Advertisement